കോഴിക്കോടേക്കുള്ള ബസ്സിൽ തിരക്കിനിടെ കൈക്കുഞ്ഞിന്‍റെ പാദസരം ഊരിയെടുത്തു; പ്രതിയിലേക്കെത്തിച്ചത് ആ ദൃശ്യം

By Web Team  |  First Published Nov 24, 2024, 10:45 PM IST

കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒളിവില്‍ പോയ സബാഹ് വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞുവരുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചതോടെ അറസ്റ്റ്.


മലപ്പുറം: ബസിൽ നിന്ന് കൈകുഞ്ഞിന്‍റെ പാദസരം കവർന്ന കേസിലെ പ്രതി പിടിയിൽ. ഊര്‍ങ്ങാട്ടിരി തച്ചണ്ണ സ്വദേശി സബാഹ് (30) ആണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ രണ്ടിന് കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസിലെ തിരക്ക് മുതലെടുത്താണ് പ്രതി പാദസരം കവർന്നത്.  

കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസില്‍ യാത്രക്കാരുടെ തിരക്കിനിടെ അടുത്തുണ്ടായിരുന്ന കുഞ്ഞിന്റെ പാദസരം പ്രതി  ഊരിയെടുക്കുകയായിരുന്നു. പാദസരം നഷ്ടമായതോടെ കുഞ്ഞിന്റെ രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു. ഇതോടെ ബസിലെ സിസിടിവി പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.

Latest Videos

undefined

സംഭവ ശേഷം ഒളിവില്‍ പോയ സബാഹ് വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞുവരുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു, വയനാട് പൊലീസിന്റെ സഹായത്തോടെ കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ പി എം  ഷമീറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും ആന്റി തെഫ്റ്റ് സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  എസ്.ഐ എസ്.കെ. പ്രിയന്‍, എ.എസ്.ഐ ശശികുമാര്‍, സ്‌ക്വാഡ് അംഗങ്ങളായ സഞ്ജീവ്, രതീഷ്, സുബ്രമണ്യന്‍, മുസ്തഫ, രതീഷ്, ഋഷികേശ്, അമര്‍നാഥ്, ബിജു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

അറിഞ്ഞത് രാത്രി മീൻ പിടിക്കാനിറങ്ങിയപ്പോൾ, രണ്ട് വള്ളങ്ങളിൽ നിന്ന് മോഷണം പോയത് 100 വീതം പിച്ചള വളയങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!