അത്യന്തം അപകടകാരി, കാളകൂടവിഷം, വീഡിയോ സന്ദേശവുമായി കേരള പൊലീസ്; ഹൃദയാഘാതത്തിന് കാരണമാകും, രാസലഹരി ഉപേക്ഷിക്കാം

By Web Team  |  First Published Jun 25, 2023, 11:03 PM IST

ക്രിസ്‌റ്റൽ രൂപത്തിലുള്ള മെത്തലിൻ ഡയോക്‌സിൻ മെത്താഫെറ്റാമിൻ എന്ന എം ഡി എം എ അത്യന്ത്യം അപകടകാരികളാണെന്നും കാളകൂടവിഷം പോലെയാണെന്നും വീഡിയോ സന്ദേശത്തിലൂടെ പൊലീസ് ചൂണ്ടികാട്ടിയിട്ടുണ്ട്


തിരുവനന്തപുരം: എം ഡി എം എ അടക്കമുള്ള രാസലഹരിക്കെതിരെ ബോധവത്കരണ വീഡിയോ സന്ദേശവുമായി കേരള പൊലീസ് രംഗത്ത്. ക്രിസ്‌റ്റൽ രൂപത്തിലുള്ള മെത്തലിൻ ഡയോക്‌സിൻ മെത്താഫെറ്റാമിൻ എന്ന എം ഡി എം എ അത്യന്ത്യം അപകടകാരികളാണെന്നും കാളകൂടവിഷം പോലെയാണെന്നും വീഡിയോ സന്ദേശത്തിലൂടെ പൊലീസ് ചൂണ്ടികാട്ടുന്നു. ഉപയോഗിച്ചു തുടങ്ങിയാൽ മറ്റ് ലഹരി വസ്തുക്കളേക്കാൾ പതിന്മടങ്ങ് അപകടകാരിയാണിതെന്നും ശരീരത്തെ തകർക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കുമെന്നും പൊലീസ് വിവരിച്ചിട്ടുണ്ട്. ശരീരത്തിന്‍റെ താപനിലയും , രക്തസമ്മര്‍ദവും അസാധാരണമായി ഉയരുക വഴി ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയും ഇത് ഉപയോഗിക്കുന്നവരെ പിടികൂടാം. ഈ മയക്കുമരുന്ന് മൂക്കിലൂടെ ഉപയോഗിക്കുന്നത് ശ്വാസകോശത്തെ തകരാറിലാക്കും. എം ഡി എം എയുടെ അമിത ഉപയോഗം ചിലരെ അക്രമകാരികളാക്കി മാറ്റുകയും ചെയ്യുമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

Latest Videos

നിങ്ങളുടെ വാഹനം വിൽക്കുകയാണോ? മനസമാധാനം നഷ്ടപ്പെടാതിരിക്കാൻ മുന്നറിയിപ്പുമായി എംവിഡി

കേരള പൊലീസിന്‍റെ മുന്നറിയിപ്പ്

അത്യന്തം അപകടകാരികളാണ് രാസലഹരി വസ്തുക്കൾ. അതിൽ തന്നെ കാളകൂടവിഷമെന്നറിയപ്പെടുന്ന അപകടകാരിയാണ് എം ഡി എം എ. ക്രിസ്‌റ്റൽ രൂപത്തിലുള്ള മെത്തലിൻ ഡയോക്‌സിൻ മെത്താഫെറ്റാമിൻ എന്ന എം ഡി എം എ യുവാക്കൾക്കിടയിൽ പല പേരുകളിലും അറിയപ്പെടുന്നുണ്ട്. ഐസ് മെത്ത്, കല്ല്, പൊടി, കൽക്കണ്ടം , ക്രിസ്റ്റൽ മെത്ത്, ഷാബു, ക്രിസ്റ്റൽ, ഗ്ലാസ്, ഷാർഡ് , ബ്ലൂ, ഐസ്, ക്രിസ്റ്റൽ ,സ്പീഡ്  തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന വസ്തുവും ഇതുതന്നെ. ഉപയോഗിച്ചു തുടങ്ങിയാൽ മറ്റ് ലഹരി വസ്തുക്കളേക്കാൾ പതിന്മടങ്ങ് അപകടകാരിയാണിവ. ഉപയോഗത്തിന്‍റെ ആരംഭത്തിൽ ആനന്ദം തരുമെങ്കിലും ശരീരത്തെ തകർക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കും. ശരീരത്തിന്‍റെ താപനിലയും , രക്തസമ്മര്‍ദവും അസാധാരണമായി ഉയരുക വഴി ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയും ഇത് ഉപയോഗിക്കുന്നവരെ പിടികൂടാം. ഈ മയക്കുരുന്ന് മൂക്കിലൂടെ ഉപയോഗിക്കുന്നത് ശ്വാസകോശത്തെ തകരാറിലാക്കും. എംഡിഎംഎയുടെ അമിത ഉപയോഗം ചിലരെ അക്രമകാരികളാക്കി മാറ്റുകയും ചെയ്യും. 

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

click me!