രാത്രി പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് മുമ്പിലകപ്പെട്ട അനസ് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു
കല്‍പ്പറ്റ: വ്യത്യസ്ത സംഭവങ്ങളിലായി രണ്ടുപേരെ ലഹരി കൈവശം വെച്ചെന്ന കുറ്റത്തിന് പൊലീസ് പിടികൂടി. സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ചുങ്കം ജംങ്ഷനില്‍ കഞ്ചാവുമായി അറുപതുകാരനെയും എം ഡി എം എയുമായി യുവാവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അമ്പലവയല്‍ കുപ്പമുടി പുത്തന്‍ പീടിയേക്കല്‍ സുബൈര്‍ ആണ് ഇന്നലെ വൈകുന്നേരം ബത്തേരി പൊലീസിന്റെയും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡിന്റെയും പിടിയിലായത്. 53.06 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ബത്തേരി സബ് ഇന്‍സ്പെക്ടര്‍ ടി പി ദേവദാസിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്.
രണ്ടാമത്തെ സംഭവത്തില്‍ യുവാവ് ആണ് പിടിയിലായത്. എം ഡി എം എ കൈവശം വെച്ചതിന് നെന്മേനി കോളിയാടി കുയില്‍പറമ്പില്‍ വീട്ടില്‍ അനസ് (27) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് മുമ്പിലകപ്പെട്ട അനസ് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസുകാര്‍ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇയാളില്‍ നിന്ന് എം ഡി എം എ കണ്ടെടുത്തത്. മീനങ്ങാടി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയ യുവാവില്‍ നിന്നും 0.2 ഗ്രാം എം ഡി എം എ കണ്ടെടുത്തു. ഇയാളുടെ കൈവശം ചെറിയ പ്ലാസ്റ്റിക് കവറില്‍ ചുരുട്ടിപ്പിടിച്ച നിലയില്‍ എം ഡി എം എ കണ്ടെടുക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം