നാടിനെ തീരാ വേദനയായി ബസ്റ്റ് സ്റ്റോപ്പിലെ ബാഗ്; നന്ദുവിന്‍റെ ജീവൻ രക്ഷിക്കാനുള്ള പരിശ്രമങ്ങളെല്ലാം വിഫലം

By Web Team  |  First Published May 21, 2023, 8:45 PM IST

ബസ് സ്റ്റോപ്പിലെ സീറ്റിൽ നന്ദുവിന്‍റെ ബാഗ് മാത്രമുള്ള ചിത്രങ്ങളാണ് ഇന്നലെ പുറത്തുവന്നത്


കൽപ്പറ്റ: അപ്രതീക്ഷതമായി ഇന്നലെ പെഴ്ത കനത്ത മഴ വയനാടിന് വലിയ വേദനയായി മാറുകയാണ്. കനത്ത മഴയിലും കാറ്റിലും തെങ്ങ് മറിഞ്ഞുവീണുണ്ടായ അപകടമാണ് നാട്ടുകാരെ ഏറെ വേദനപ്പിക്കുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 19 വയസുകാരൻ നന്ദുവെന്ന ഐ ടി ഐ വിദ്യാ‍ർഥിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായി. ഇന്ന് വൈകുന്നേരത്തോടെയാണ് നന്ദു മരണത്തിന് കീഴടങ്ങിയത്. കൽപ്പറ്റ പുളിയാർമലയിലെ ഐ ടി ഐക്ക് സമീപത്തെ ബസ് സ്റ്റോപ്പിന് മുകളിലൂടെയായിരുന്നു തെങ്ങ് മറിഞ്ഞുവീണത്. ഈ സമയത്ത് അവിടെ ബസ് കാത്തിരിക്കുകയായിരുന്നു നന്ദു. അപകടത്തിൽ പരിക്കേറ്റ നന്ദുവിനെ ആശുപത്രിയിലേക്ക് ഉടനെ തന്നെ എത്തിച്ചിരുന്നു. എന്നാൽ നന്ദുവിന്‍റെ ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.

കനത്ത മഴയിൽ ബംഗളുരുവിൽ നടുക്കുന്ന മരണം; അടിപ്പാതയിൽ വെള്ളം, കാർ മുങ്ങി, 22 വയസുള്ള ഇൻഫോസിസ് ജീവനക്കാരി മരിച്ചു

Latest Videos

അപ്രതീക്ഷിത അപകടത്തിൽ നന്ദുവിന്‍റെ ജീവൻ നഷ്ടമായതിന്‍റെ വേദനയിലാണ് നാടും നാട്ടുകാരും. ഇന്നലെ അപകടം നടന്ന ശേഷം നന്ദുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്തുള്ള ബസ് സ്റ്റോപ്പിലെ ചിത്രങ്ങളും ഏവരെയും നൊമ്പരപ്പെടുത്തുന്നതാണ്. ബസ് സ്റ്റോപ്പിലെ സീറ്റിൽ നന്ദുവിന്‍റെ ബാഗ് മാത്രമുള്ള ചിത്രങ്ങളാണ് ഇന്നലെ പുറത്തുവന്നത്. അപകട വാർത്തക്ക് പിന്നാലെ ഏവരുടെയും പ്രാർത്ഥന നന്ദുവിന്‍റെ ജീവൻ രക്ഷിക്കാൻ സാധിക്കണേ എന്നതായിരുന്നു. എന്നാൽ ഏവരെയും വേദനയിലാഴ്ത്തി നന്ദു മരണത്തിന് കീഴടങ്ങുകയായിരുന്നു. നന്ദുവിന്‍റെ ജീവൻ നഷ്ടമായെന്നറിഞ്ഞതോടെ നാടിന് ആ ബസ് സ്റ്റോപ്പും ഒരു നൊമ്പരമായി മാറുകയാണ്.

അപകടം വിതച്ച് കനത്ത മഴ, ബസ് സ്റ്റാൻഡിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞുവീണു; ഐടിഐ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

കൽപ്പറ്റ പുളിയാർമല ഐ ടി ഐ കോളേജിലെ വിദ്യാർത്ഥിയായിരുന്നു കാട്ടിക്കുളം സ്വദേശി നന്ദു. ഇന്നലെ വൈകീട്ട് കൽപ്പറ്റ പുള്ളിയാർമലയിലെ ബസ് സ്റ്റോപ്പിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ഉടനെ തന്നെ നന്ദുവിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് നന്ദു മരണത്തിന് കീഴടങ്ങിയത്.

click me!