'കന്യാകുമാരി ടു സിയാച്ചിൻ', സോളോ സൈക്കിൾ യാത്ര നടത്തുന്ന ആശ മാളവ്യയ്‌ക്ക് പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ ആദരം

By Web Team  |  First Published Jun 25, 2024, 7:47 PM IST

പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ സലിൽ എംപി,  വിരമിച്ച മുതിർന്ന സൈനിക ഉദ്യോഗസ്ഥനായ ലെഫ്റ്റനൻ്റ് ജനറൽ തോമസ് മാത്യു, മറ്റ് ഓഫീസർമാർ ചേര്‍ന്നാമ് ആശയക്ക് ആദരമൊരുക്കിയത്.


തിരുവനന്തപുരം: കാർഗിൽ വിജയ് ദിവസ് രജത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കന്യാകുമാരിയിൽ നിന്ന് സിയാച്ചിനിലേക്ക് യാത്ര ചെയ്യുന്ന സോളോ സൈക്ലിസ്റ്റ് ആശ മാളവ്യയ്ക്ക് തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ ആദരം. പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ സലിൽ എംപി,  വിരമിച്ച മുതിർന്ന സൈനിക ഉദ്യോഗസ്ഥനായ ലെഫ്റ്റനൻ്റ് ജനറൽ തോമസ് മാത്യു, മറ്റ് ഓഫീസർമാർ ചേര്‍ന്നാമ് ആശയക്ക് ആദരമൊരുക്കിയത്.

ശാക്തീകരിക്കപ്പെട്ട സൈന്യം, സമൃദ്ധമായ ഇന്ത്യ എന്ന പ്രമേയത്തിന് കീഴിൽ ഏകീകൃതവുമായ ഇന്ത്യയുടെ മൂല്യങ്ങൾ ശക്തിപ്പെടുത്താനായി, കാർഗിൽ വിജയത്തിൻ്റെ രജതജൂബിലിയുടെ സ്മരണയ്ക്കായി നടത്തുന്ന ഏകാംഗ യാത്രയാണ് കാർഗിൽ സങ്കൽപ് സൈക്ലിംഗ് പര്യവേഷണം. ഓരോ പൗരനിലും ദേശസ്‌നേഹം പ്രചോദിപ്പിക്കുക, നമ്മുടെ ധീരരായ സൈനികരുടെ മനോവീര്യം വർധിപ്പിക്കുക, ഇന്ത്യൻ സൈന്യം നടത്തുന്ന സ്തുത്യർഹമായ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടുക എന്നിവയാണ്   യാത്രയിലൂടെ ആശ ലക്ഷ്യമിടുന്നത്.
 
ട്രാക്ക് അത്‌ലറ്റിക്‌സിൽ ദേശീയ നേട്ടങ്ങൾ കൈവരിച്ച കായികതാരം കൂടിയാണ് ആശ. ആവേശഭരിതയായ പർവതാരോഹക, സൈക്ലിസ്റ്റ് എന്നീ നിലകളിലും ശ്രദ്ധ നേടി. ബിസി റായ് (20,500 അടി), ടെൻസിങ് ഖാൻ (19,545 അടി) തുടങ്ങിയ ശ്രദ്ധേയമായ കൊടുമുടികളും അവർ കീഴടിക്കിട്ടുണ്ട്. സ്ത്രീ സുരക്ഷയും സ്ത്രീ ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇതിന് മുമ്പും 28 സംസ്ഥാനങ്ങളിലായി 26000 കിലോമീറ്റർ ഒറ്റയ്ക്ക്  യാത്ര നടത്തി ചരിത്രം കുറിച്ചിട്ടുണ്ട് മധ്യപ്രദേശിലെ രാജ്‌ഘർ ജില്ലയിൽ നിന്നുള്ള ആശ മാളവ്യ. 

Latest Videos

50 അടിച്ചശേഷം കാര്‍ഗില്‍ യുദ്ധവീരനായ അച്ഛന് ബിഗ് സല്യൂട്ട്, ധോണിയുടെ പിന്‍ഗാമിയെത്തിയെന്ന് ഗവാസ്കര്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!