കല്ലട ബസും ബൈക്കും കൂട്ടിയിടിച്ച് 19കാരൻ മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിന്‍റെ കാൽ അറ്റുപോയി

By Web Team  |  First Published Sep 23, 2024, 7:50 AM IST

പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിർദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിക്കുകയായിരുന്നു.


ഇടുക്കി: അന്തർ സംസ്ഥാന സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടുക്കിയിലെ ഒളമറ്റം പൊന്നന്താനം തടത്തിൽ ടി എസ് ആൽബർട്ട് (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കരിങ്കുന്നം വടക്കുംമുറി കൊച്ചുഭൂതക്കാട്ടിൽ എബിൻ ജോബിക്ക് ഗുരുതര പരിക്കേറ്റു. ഇയാളുടെ വലതുകാൽ അറ്റുപോയി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം എറണാകുളത്തേയ്ക്ക് മാറ്റി. 

ഞായർ രാത്രി എട്ടോടെ കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലായിരുന്നു അപകടം. പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിർദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിക്കുകയായിരുന്നു. എബിനാണ് ബൈക്ക് ഓടിച്ചിരുന്നത്. മരിച്ച ആൽബർട്ട്  സന്തോഷ് - റീന ദമ്പതികളുടെ മകനാണ്. ആഞ്ജലീനയാണ് സഹോദരി. വർഷങ്ങളായി പൊന്നന്താനത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം.

Latest Videos

'ഇവരെന്തൊരു അമ്മയാണ്'; കിണറ്റിന്‍കരയില്‍ ഒരു കൈയില്‍ കുഞ്ഞുമായി യുവതിയുടെ റീൽസ് ഷൂട്ടിന് വിമർശനം

പഞ്ചലോഹത്തിന്‍റെ തടവള വേണമെന്ന് പറഞ്ഞെത്തി, പോകുമ്പോൾ ഒരു കവർ ആരുമറിയാതെ കൈക്കലാക്കി, കവർന്നത് ഒന്നേകാൽ പവൻ
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!