ജീപ്പ് നിയന്ത്രണം വിട്ട് 4 ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറി; 4 പേർക്ക് പരിക്ക്, അപകടം കണ്ണൂരിൽ

By Web Team  |  First Published Dec 22, 2024, 12:00 PM IST

രാവിലെ എട്ടരയോടെയായിരുന്നു അപകടം ഉണ്ടായത്. വള്ളിത്തോട് ‍ടൗണിലായിരുന്നു സംഭവം. കർണാടക ഭാ​ഗത്തുനിന്ന് ഇരിട്ടി ഭാ​ഗത്തേക്ക് വരികയായിരുന്ന ജീപ്പാണ് അപകടത്തിൽ പെട്ടത്. നിർത്തിയിട്ടിരുന്ന നാലു ഓട്ടോകളിലേക്ക് ജീപ്പ് ഇടിച്ചു കയറുകയായിരുന്നു. 


കണ്ണൂർ: വള്ളിത്തോടിൽ നിയന്ത്രണം വിട്ടെത്തിയ ജീപ്പ് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്. നിർത്തിയിട്ട ഓട്ടോറിക്ഷകളിലേക്കാണ് ജീപ്പ് ഇടിച്ചു കയറിയത്. അപകടത്തിൽ ഓട്ടോ ഡ്രൈവർമാർക്കും കാൽ നടയാത്രക്കാർക്കും ഉൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു. 

രാവിലെ എട്ടരയോടെയായിരുന്നു അപകടം ഉണ്ടായത്. വള്ളിത്തോട് ‍ടൗണിലായിരുന്നു സംഭവം. കർണാടക ഭാ​ഗത്തുനിന്ന് ഇരിട്ടി ഭാ​ഗത്തേക്ക് വരികയായിരുന്ന ജീപ്പാണ് അപകടത്തിൽ പെട്ടത്. നിർത്തിയിട്ടിരുന്ന നാലു ഓട്ടോകളിലേക്ക് ജീപ്പ് ഇടിച്ചു കയറുകയായിരുന്നു. ഈ സമയത്ത് സമീപത്ത് കൂടെ നടന്നുപോവുകയായിരുന്ന കാൽനടക്കാരനും പരിക്കേറ്റു. പരിക്കേറ്റ നാലുപേരേയും ഇരിട്ടിയിലേയും കണ്ണൂരിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 

Latest Videos

undefined

'പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല'; കെഎഎസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി; അടുത്ത ബാച്ച് നിയമനം ഉടന്‍

https://www.youtube.com/watch?v=Ko18SgceYX8

click me!