ചെറുമകന്‍റെ സൈക്കിളിന് സ്പെയർ പാർട്സ് വാങ്ങാൻ സ്കൂട്ടറിൽ പോവുകയായിരുന്നു പത്രോസ്.
മാവേലിക്കര: അമിത വേഗതയിൽ എത്തിയ ജീപ്പ് ഇടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. തഴക്കര ഇറവങ്കര ഷൈജു ഭവനത്തിൽ പി ഡി പത്രോസ് (73) ആണ് മരിച്ചത്.
മാവേലിക്കര - പന്തളം റോഡിൽ ഇറവങ്കര മാർത്തോമ പള്ളിക്ക് മുന്നിൽ ഇന്നലെ പകൽ മൂന്നിനായിരുന്നു അപകടം. ചെറുമകന്‍റെ സൈക്കിളിന് സ്പെയർ പാർട്സ് വാങ്ങാൻ സ്കൂട്ടറിൽ പോവുകയായിരുന്നു പത്രോസ്. മാവേലിക്കര ഭാഗത്തു നിന്നെത്തിയ ജീപ്പ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഭാര്യ: ഏലിയാമ്മ. മക്കൾ: ഷൈനി, സ്റ്റാൻലി (കുവൈറ്റ്). മരുമക്കൾ: ജോഷ്വ, ബിനി.
undefined
ബൈക്ക് കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ടു, യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തിരുവനന്തപുരം കാരക്കോണം - ധനുവച്ചപുരം റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ടു. ധനുവച്ചപുരം സ്വദേശിയായ സുധീഷിന്റെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ധനുവച്ചപുരം പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു അപകടം. അമരവിള ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു സുധീഷിന്റെ ബൈക്ക് നിയന്ത്രണം വിട്ട് വെള്ളറട ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ്സിൽ ഇടിക്കുകയായിരുന്നു.
ബൈക്ക് പൂർണമായും ബസ്സിനടിയിൽപ്പെട്ടെങ്കിലും ഇടിയുടെ ആഘാതത്തിൽ സുധീഷ് റോഡിന്റെ മറുഭാഗത്തേക്ക് തെറിച്ചു വീണതിനാൽ വൻ അപകടം ഒഴിവായി. നിസ്സാര പരിക്കുകളോടെ സുധീഷിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം