കേട്ടറിഞ്ഞ് 'വിശപ്പുരഹിത ചേർത്തല പദ്ധതി'യുടെ ഭാഗമായി ജപ്പാന്‍ വനിത; അമ്മയുടെ ഓർമദിനത്തിൽ ഭക്ഷണ വിതരണം

By Web Team  |  First Published Feb 15, 2024, 3:18 PM IST

ചേർത്തല നഗരസഭയിലെയും തൈക്കാട്ടുശേരി ബ്ലോക്കിലെ 5 പഞ്ചായത്തുകളിലേയും നിർദ്ധനരും നിരാലംബരുമായ 350 പേർക്ക് പ്രതിദിനം സൗജന്യമായി ഉച്ചഭക്ഷണം വീട്ടിലെത്തിക്കുന്നു


ചേർത്തല: വിശപ്പുരഹിത ചേർത്തല പദ്ധതിയിൽ ഭക്ഷണം നല്‍കി ജപ്പാന്‍ വനിത. ജപ്പാന്‍ സ്വദേശി മിയാക്കോ സാനാണ് അമ്മ യാച്ചോയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ ഭക്ഷണം സ്പോൺസർ ചെയ്തത്. ജപ്പാനിലുളള ചേർത്തല സ്വദേശിയിൽ നിന്ന് 'വിശപ്പുരഹിത ചേർത്തല'യെക്കുറിച്ച് അറിഞ്ഞാണ് മുയാക്കോ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയായത്. 

പദ്ധതിയിൽ വെജിറ്റേറിയൻ ഭക്ഷണമാണ് നൽകുന്നതെങ്കിലും ജപ്പാനിലെ രീതിയനുസരിച്ച് മീൻകറി സഹിതം ഉച്ചഭക്ഷണം നൽകണമെന്ന മിയാക്കോ സാനിന്റെ അഭ്യർത്ഥന മാനിച്ച് ഇന്നലത്തെ ഭക്ഷണത്തിൽ മീൻകറിയും ഉൾപ്പെടുത്തി. ചേർത്തല കേന്ദ്രീകരിച്ച് കഴിഞ്ഞ 7 വർഷമായി പ്രവർത്തിക്കുന്ന സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പദ്ധതിയാണ് വിശപ്പു രഹിത ചേർത്തല. 

Latest Videos

ചേർത്തല നഗരസഭയിലെയും തൈക്കാട്ടുശേരി ബ്ലോക്കിലെ 5 പഞ്ചായത്തുകളിലേയും നിർദ്ധനരും നിരാലംബരുമായ 350 പേർക്ക് പ്രതിദിനം സൗജന്യമായി ഉച്ചഭക്ഷണം വീട്ടിലെത്തിക്കുന്നുണ്ട്. ഏഴു വർഷത്തിനുള്ളിൽ ഒരു ദിനം പോലും മുടങ്ങിയിട്ടില്ല. മുമ്പും ജപ്പാനിൽ നിന്ന് ഇത്തരത്തിൽ പദ്ധതിയിലേക്ക് സഹകരണമുണ്ടായിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!