2017 മുതൽ ഹരിപ്പാട് ഗാന്ധിഭവൻ സ്നേഹ വീടിന്റെ സംരക്ഷണയിലാണ് ജാനകി അമ്മ കഴിഞ്ഞു വന്നത്.
ആലപ്പുഴ: ചെറുതന ഗാന്ധിഭവൻ സ്നേഹവീട്ടിലെ അന്തേവാസിയായ ആറന്മുള സ്വദേശി ജാനകി അമ്മ 90 ന്റെ നിറവിൽ. നാലു മക്കളുള്ള ജാനകിയമ്മയുടെ ഒരു മകൻ മരിക്കുകയും മറ്റുമക്കൾ സംരക്ഷിക്കാതിരിക്കുകയും ചെയ്തതോടെ ആറന്മുള പൊലീസ് ഇടപെട്ട് പത്തനാപുരം ഗാന്ധിഭവനിൽ എത്തിക്കുകയായിരുന്നു. 2017 മുതൽ ഹരിപ്പാട് ഗാന്ധിഭവൻ സ്നേഹ വീടിന്റെ സംരക്ഷണയിലാണ് ജാനകി അമ്മ കഴിഞ്ഞു വന്നത്. ജന്മദിനാഘോഷം മലങ്കര കത്തോലിക്ക മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു അധ്യക്ഷത വഹിച്ചു.
സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷെമീർ സ്വാഗതം പറഞ്ഞു. ഗാന്ധിഭവനിൽ ആരംഭിച്ച കൗൺസിലിംഗ് സെന്ററിന്റെ ഉദ്ഘാടനം ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസർ എ.ഒ. അബീൻ നിർവഹിച്ചു. ഔഷധ സസ്യ ഉദ്യനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ. ശോഭ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എസ്. അനില, അബി ഹരിപ്പാട്, ഷെൽട്ടൻ വി റാഫേൽ, പ്രൊഫ. ശ്രീമോൻ, സുന്ദരം പ്രഭാകരൻ, ചലച്ചിത്ര അവാർഡ് ജേതാവ് രശ്മി അനിൽ, മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ജി. രവീന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. ചെറുതന ഗ്രാമ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട 70 വയസ്സിനു മുകളിലുള്ള വയോജനങ്ങൾക്ക് വിഷുക്കൈനീട്ടം സമ്മാനിച്ചു.