കണ്ണൂർ കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടു കൂടി ഐവർമഠം പൈതൃക സംസ്കാര സംരക്ഷണ സമിതി തിരുവില്വാമലയും ചേർന്നാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്
തൃശൂർ: തിരുവില്വാമല പാമ്പാടി നീള തീരത്തെ കളിയാട്ടത്തിന് സമാപനം. ഐവർമഠം ശ്മശാനത്തിലെ കളിയാട്ടങ്ങൾ നിറഞ്ഞാടിയതോടെയാണ് കളിയാട്ടത്തിന് സമാപനമായത്. ചുടലഭദ്രകാളി തെയ്യം പൊട്ടൻ തെയ്യം ഗുളികൻ തിറ എന്നിവയാണ് അരങ്ങേറിയത്. കണ്ണൂർ ഇരിട്ടി സ്വദേശി പെരുമലയൻ ആണ് ഭദ്രകാളി തെയ്യം അവതരിപ്പിച്ചത്. അഭിലാഷ് പണിക്കർ പൊട്ടൻ തെയ്യവും അവതരിപ്പിച്ചു. പൊട്ടൻ തെയ്യത്തിന്റെ അഗ്നി പ്രവേശത്തിനുശേഷം ഗുരുതിയോടെയാണ് കളിയാട്ടത്തിനു അവസാനമായത്.
ചൊവ്വാഴ്ച വൈകിട്ട് ആറിന് തുടങ്ങിയ കളിയാട്ടം ബുധനാഴ്ച പുലർച്ച വരെയാണ് നീണ്ടു നിന്നത്. കളിയാട്ടം കാണാൻ നാടിന്റെ നാനാഭാഗത്തുനിന്നും പതിനായിരങ്ങൾ ശ്മശാന ഭൂമിയിലെത്തിയത്. 26ന് വൈകിട്ട് ഒറ്റപ്പാലം എം.എൽ.എ. പ്രേംകുമാർ ദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ്, ജില്ലാ പഞ്ചായത്തംഗം ദീപ എസ് നായർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പത്മജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഉദയൻ, ബ്ലോക്ക് അംഗങ്ങളായ സിന്ധു സുരേഷ്, ആശാദേവി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനി ഉണ്ണികൃഷ്ണൻ, കെ പി ഉമാ ശങ്കർ, കെ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
undefined
കണ്ണൂർ കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടു കൂടി ഐവർമഠം പൈതൃക സംസ്കാര സംരക്ഷണ സമിതി തിരുവില്വാമലയും ചേർന്നാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. രമേശ് കോരപ്പത്ത്, കെ ശശികുമാർ, എ വി ശശി, എ അനിൽകുമാർ എന്നിവരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം