വേദനയിൽ പുളഞ്ഞ് ജർമ്മൻ ഷെപ്പേഡ്, കട്ടിയുള്ള ചങ്ങലക്കൊപ്പമുള്ള ഇരുമ്പ് വളയം വായിൽ കുരുങ്ങി; ഒടുവിൽ രക്ഷ

By Web Team  |  First Published Jul 4, 2023, 4:03 PM IST

എളങ്കൂർ തഴത്തേതിൽ സാന്ദ്രയുടെ ജർമ്മൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായയുടെ വായിലാണ് കഴുത്തിൽ കെട്ടുന്ന ചങ്ങലക്കൊപ്പമുള്ള ഇരുമ്പുവളയം അബദ്ധത്തിൽ കരുങ്ങിയത്.


മഞ്ചേരി: നായയുടെ വായിൽ കുരുങ്ങിയ ഇരുമ്പ് വളയം ഫയ‍ർഫോഴ്സ് മുറിച്ചുമാറ്റി. എളങ്കൂർ തഴത്തേതിൽ സാന്ദ്രയുടെ ജർമ്മൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായയുടെ വായിലാണ് കഴുത്തിൽ കെട്ടുന്ന ചങ്ങലക്കൊപ്പമുള്ള ഇരുമ്പുവളയം അബദ്ധത്തിൽ കരുങ്ങിയത്. കട്ടിയുള്ള ഇരുമ്പ് റിങ്ങിൽ കുരുങ്ങി നാക്കും കീഴ്ത്താടിയും അമർന്ന നിലയിലായിരുന്നു. ഉടൻ നായയെ ഉടമ സമീപത്തെ വെറ്ററിനറി ക്ലിനിക്കിൽ എത്തിച്ചെങ്കിലും വളയം നീക്കം ചെയ്യാൻ കഴിഞ്ഞില്ല. 

തുടർന്ന് മഞ്ചേരി അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. ലീഡിങ് ഫയർമാൻ ബിജേഷ്, ഫയർമാൻ മാരായ രമേശ്, കൃഷ്ണകുമാർ, ഹോം ഗാർഡ് സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിക്കേൽക്കാതെ കട്ടർ ഉപയോഗിച്ച് ഇരുമ്പുവളയം മുറിച്ചുമാറ്റി നായയെ സ്വതന്ത്രമാക്കി. അതേസമയം, വളവിൽ വെച്ച് നിയന്ത്രണം വിട്ട കാറിനടിയിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു.

Latest Videos

തിരുവനന്തപുരം വെള്ളായണി മുകലൂർമൂല ആണ് സംഭവം. വെള്ളായണി മുകളൂർമൂല മണലിയിൽ വീട്ടിൽ സിജി (44) ആണ് അപകടത്തിൽപ്പെട്ടത്. വെള്ളായണി ഊക്കോട് റോഡിൽ ആണ് അപകടം. റോഡ് വശത്ത് കിടക്കുകയായിരുന്ന സിജിക്ക് ശരീരത്തിൽ ഇത് ശ്രദ്ധിക്കാതെ വളവ് തിരിഞ്ഞ് വന്ന കാർ കയറുകയായിരുന്നു. സിജി മദ്യലഹരിയിൽ ആയിരുന്നു എന്ന് പൊലീസ് പറയുന്നു. വാഹനം സിജിക്ക് മുകളിൽ കയറിയത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം ഓടിച്ചിരുന്ന യുവതി കാർ നിർത്തി ആളുകളെ അറിയിച്ചു.

നാട്ടുകാർ ഓടിയെത്തി നോക്കുമ്പോൾ കാറിന് അടിയിൽ ഒരു കാൽ ആക്സിലിനും വീലിനും ഇടയിൽപ്പേട്ട നിലയിൽ ആയിരുന്നു സിജി. ഉടൻ തന്നെ നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ചെങ്കൽചൂള ഫയർഫോഴ്സ് സംഘം ന്യുമാറ്റിക് സംവിധാനം ഉപയോഗിച്ച കാർ ഉയർത്തിയെങ്കിലും കാൽ പുറത്തെടുക്കുക വളരെ ദുഷ്കരം ആയിരുന്നു. ഹൈഡ്രോളിക് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് അപകടത്തിൽപ്പെട്ട ആൾക്ക് കൂടുതൽ പരിക്ക് ഉണ്ടാക്കും എന്നതിനാൽ കാറിന്‍റെ വീൽ അഴിച്ചു മാറ്റി ഏറെ പണിപ്പെട്ടാണ് ആക്സിൽ നുള്ളിൽ കുടുങ്ങി പോയ കാൽ ഏറെ നേരത്തെ പരിശ്രമത്തിനോടുവിൽ മോചിപ്പിച്ചത്.

അടുത്ത രണ്ട് ദിവസം കൂടെ അതീവ ജാഗ്രത വേണം, സംസ്ഥാനത്ത് കാലവർഷക്കാറ്റ് ശക്തമാകുന്നു; ഏറ്റവും പുതിയ മഴ വിവരങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

 

click me!