accident death : ഇടുക്കിയില്‍ മൂന്നാം നിലയിലെ പടിക്കെട്ടില്‍നിന്ന് വീണ് ഐ.എന്‍.ടി.യു.സി നേതാവ് മരിച്ചു

By Web Team  |  First Published Jan 14, 2022, 8:19 PM IST

സംഭവത്തില്‍ നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
 


നെടുങ്കണ്ടം:  കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പടിക്കെട്ടില്‍ നിന്നും കാല്‍വഴുതി താഴേക്ക് വീണ് യുവാവ് മരിച്ചു (youth dies) . നെടുങ്കണ്ടം മുല്ലവേലില്‍ എം.എസ്. സുമേഷ് (Sumesh-41) ആണ് മരിച്ചത്. ഐ.എന്‍.ടി.യു.സി (INTUC) ഇടുക്കി ജില്ലാ സെക്രട്ടറിയും നെടുങ്കണ്ടം അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആംബുലന്‍സ് ഡ്രൈവറുമായിരുന്നു. സംഭവത്തില്‍ നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. സുമേഷിന്റെ മരണത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി നെടുങ്കണ്ടം സി.ഐ അറിയിച്ചു.

പ്രാഥമിക അന്വേഷണത്തിലും പോസ്റ്റുമോര്‍ട്ടത്തിലും മറ്റ് അസ്വാഭാവികതകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വിശദമായ പരിശോധനക്കായി ലോഡ്ജിലെ സി.സി.ടി.വി.യിലെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. ഷീജയാണ് ഭാര്യ. രണ്ടുവയസുള്ള മകന്‍ അഭീഷ്. സംസ്‌കാരം നടത്തി.
 

Latest Videos

click me!