ചായ കുടിക്കാനായി റോഡിലേയ്ക്ക് ഇറങ്ങി, ഇടിച്ച് തെറിപ്പിച്ച കാർ നിർത്തിയില്ല; ചികിത്സയിലായിരുന്ന 71കാരൻ മരിച്ചു

By Web Team  |  First Published Dec 24, 2024, 4:05 AM IST

കറുകുറ്റി അരീക്കൽ ജം​ഗ്ഷനിൽ ചായ കുടിക്കാനായി റോഡിലേയ്ക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. 


കൊച്ചി: അങ്കമാലിയിൽ അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മണ്ണാർക്കാട് പയ്യനെടം സ്വദേശി മരിച്ചു. കുമരംപുത്തൂർ പയ്യനെടം മാണിക്കോത്ത് ബാലചന്ദ്രനാണ് (71) മരിച്ചത്. അങ്കമാലിയിൽ ചൂരൽ ഉപയോഗിച്ച് ഫർണിച്ചർ നിർമ്മിക്കുന്ന ജോലിയായിരുന്നു ബാലചന്ദ്രന്. 

ഇക്കഴിഞ്ഞ എട്ടാം തീയതി വൈകീട്ടാണ് കറുകുറ്റി അരീക്കൽ ജം​ഗ്ഷനിൽ ചായ കുടിക്കാനായി റോഡിലേയ്ക്ക് ഇറങ്ങിയ ബാലചന്ദ്രനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ പോയി. സാരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ബാലചന്ദ്രൻ തിങ്കളാഴ്ച രാത്രി പത്ത് മണിയ്ക്ക് മരിച്ചു. 

Latest Videos

READ MORE: ബ്യൂട്ടി പാർലർ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; ഇറച്ചിക്കോഴി കടയിലെ ജീവനക്കാരായ അസം സ്വദേശികൾ പിടിയിൽ

click me!