അലനെല്ലൂരിലെ ഗ്യാലക്സി സ്കൂൾ വളപ്പിൽ മതിലിനോട് ചേര്‍ന്ന് കണ്ടത് മലമ്പാമ്പിനെ; വനം വകുപ്പ് എത്തി പിടികൂടി

By Web Team  |  First Published Oct 14, 2024, 6:07 PM IST

അലനെല്ലൂരിലെ സ്കൂൾ വളപ്പിലാണ് മലമ്പാമ്പിനെ കണ്ടത്.


പാലക്കാട്: മണ്ണാർക്കാട് അലനെല്ലൂരിലെ സ്കൂൾ വളപ്പിൽ മലമ്പാമ്പ്. ഗ്യാലക്സി സ്കൂൾ വളപ്പിലാണ് മലമ്പാമ്പിനെ കണ്ടത്. സ്കൂൾ അധികൃതർ ഉടൻ തന്നെ വനം വകുപ്പിനെ വിവരമറിയിച്ചു. ജീവനക്കാർ എത്തി മലമ്പാമ്പിനെ പിടി കൂടി. കഴിഞ്ഞ ദിവസം കോതമംഗലത്തിന് സമീപം നാഗഞ്ചേരിയിൽ നിന്ന് കൂറ്റൻ മലമ്പാമ്പിനെ പിടികൂടിയിരുന്നു.

കോട്ടപ്പടി പഞ്ചായത്തിലെ നാഗഞ്ചേരിയിൽ ബാപ്പുജി വായനശാലയുടെ ഗ്രൗണ്ടിൽ കെട്ടിയിരിക്കുന്ന വലയിൽ കുരുങ്ങിയ നിലയിലാണ് മലമ്പാമ്പിനെ കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മേയ്ക്കപ്പാല ഫോറസ്റ്റ് അധികൃതരെത്തി പത്ത് അടിയോളം നീളമുള്ള പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മലമ്പാമ്പിനെ പിടികൂടുകയായിരുന്നു.

Latest Videos

undefined

ഇനി പഠനം മാത്രമല്ല ഈ ക്ലാസ് റൂമുകളിൽ, വയറിങ്, പ്ലംബിങ് മുതൽ കളിനറി സ്‌കിൽസ് വരെ; ക്രിയേറ്റീവ് ആകാൻ കേരളം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!