'പച്ച, മഞ്ഞ, ചുവപ്പ്', റോഡ് മുഴുവൻ കാറിൽ നിന്നും കളർ പുക; അതിര് വിട്ട് കോഴിക്കോട് യുവാക്കളുടെ കല്യാണയാത്ര

By Web Team  |  First Published Sep 3, 2024, 3:11 PM IST

പിന്നിൽ സഞ്ചരിച്ച വാഹനങ്ങളിലെ ആളുകൾ ദൃശ്യം പകർത്തുകയായിരുന്നു. കാറിൽ നിന്നും വിവിധ നിറങ്ങളിലുള്ള പുക ഉയരുന്നതും അത് യാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 


കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് റോഡിൽ ഫാൻസി കളർ പുക പടർത്തി കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം. വിവാഹ സംഘത്തോടൊപ്പം സഞ്ചരിച്ച രണ്ടു കാറുകളിലെ യുവാക്കളാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. റോഡിൽ കാഴ്ച മറക്കുന്ന തരത്തിലായിരുന്നു ഇവർ പുക പടർത്തിയത്. പിന്നിലെ വാഹനങ്ങൾക്ക് സൈഡ് നൽകാതെയായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടാവുകയായിരുന്നു. പിന്നിൽ സഞ്ചരിച്ച വാഹനങ്ങളിലെ ആളുകൾ ദൃശ്യം പകർത്തുകയായിരുന്നു. കാറിൽ നിന്നും വിവിധ നിറങ്ങളിലുള്ള പുക ഉയരുന്നതും അത് യാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 

അമിത നിരക്കിൽ വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാൻ ജലവൈദ്യുത പദ്ധതി കൂടുതൽ പ്രയോജനപ്പെടുത്തണം: മന്ത്രി കൃഷ്ണൻകുട്ടി

https://www.youtube.com/watch?v=Ko18SgceYX8

click me!