നാട്ടുകാർ ചേർന്ന് ഷാജിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
കോട്ടയം: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് അച്ഛനെ മകന്‍ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ചേപ്പുംപാറ പടലുക്കൽ ഷാജി ജോർജ് (57) ആണ് മകൻ രാഹുൽ ഷാജിയുടെ അടിയേറ്റ് മരിച്ചത്. ഇന്നലെ വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കിടന്ന വാഹനത്തനത്തിന്‍റെ ഡോർ തുറന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ഒടുവില്‍ കൊലപാതകത്തിൽ കലാശിച്ചത്. മദ്യപിച്ചിരുന്ന രാഹുൽ വീട്ടിലുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് പിതാവിനെ അടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഷാജിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. മകൻ രാഹുലിനെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു.