അതിരപ്പള്ളിയിൽ ‍മദ്യലഹരിയിൽ ജ്യേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി

By Web Team  |  First Published Dec 18, 2024, 9:21 PM IST

പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. 


തൃശ്ശൂർ: അതിരപ്പിള്ളിയിൽ ജ്യേഷ്ഠൻ അനിയനെ വെട്ടിക്കൊന്നു. വാഴച്ചാൽ സ്വദേശി ചന്ദ്രമണിയാണ് സഹോദരൻ സത്യനെ (45) ഒറ്റവെട്ടിന് കൊലപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്നു ചന്ദ്രമണി കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട സത്യന്റെ ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സത്യന്‍റെ ഭാര്യയുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

Latest Videos

click me!