പുതിയ തുടക്കം, പരാതികൾക്ക് തത്സമയം മറുപടി നൽകാൻ ഇടുക്കി കളക്ടർ; ഫേസ് ബുക്കിൽ കമന്‍റിടാം, മറുപടി ബുധനാഴ്ചകളിൽ

Published : Apr 09, 2025, 09:10 AM ISTUpdated : Apr 09, 2025, 09:16 AM IST
പുതിയ തുടക്കം, പരാതികൾക്ക് തത്സമയം മറുപടി നൽകാൻ ഇടുക്കി കളക്ടർ; ഫേസ് ബുക്കിൽ കമന്‍റിടാം, മറുപടി ബുധനാഴ്ചകളിൽ

Synopsis

എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 6 മുതൽ 7 വരെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കമന്‍റുകളായി ലഭിക്കുന്ന പരാതികൾക്കാണ് കളക്ടർ തത്സമയം മറുപടി നൽകുക.

ഇടുക്കി: ഫേസ്ബുക്ക് പേജിൽ കമന്‍റുകളായി ലഭിക്കുന്ന പരാതികൾക്ക് തത്സമയം മറുപടി നൽകുമെന്ന് ഇടുക്കി കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 6 മുതൽ 7 വരെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കമന്‍റുകളായി ലഭിക്കുന്ന പരാതികൾക്കാണ് കളക്ടർ തത്സമയം മറുപടി നൽകുക. പരാതികൾക്ക് പുറമെ അധികാരികളുടെ ശ്രദ്ധ പതിയാത്ത പൊതുവിഷയങ്ങൾ സംബന്ധിച്ചും ജനങ്ങൾക്ക്
വിവരങ്ങൾ അറിയിക്കാമെന്ന് കളക്ടർ വ്യക്തമാക്കി.

കളക്ടറുടെ കുറിപ്പ്

കുറച്ചുനാളായി ഫേസ്ബുക്ക് റെഗുലറായി അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നില്ല. അത്യാവശ്യം തിരക്കുണ്ട്. ചെയ്യുന്ന കാര്യങ്ങൾ ആത്മാർത്ഥമായും കൃത്യമായും ചെയ്യണമല്ലോ. അല്ലാതെ വെറുതെ എന്തെങ്കിലും കുത്തികുറിച്ചിട്ട് കാര്യമില്ല. അതുകൊണ്ടാണ് ഇടവേളകൾ ഉണ്ടാകുന്നത്.

ഞാൻ ഇപ്പോൾ വന്നത് ഒരു പ്രധാനകാര്യം പറയാനാണ്. ഏപ്രിൽ 9 മുതൽ എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 6 മുതൽ 7 വരെ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ കമന്‍റുകളായി ലഭിക്കുന്ന പരാതികൾക്ക് നേരിട്ട് തത്സമയം മറുപടി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പത്രങ്ങൾ വഴി നിങ്ങൾ വിവരം അറിഞ്ഞിട്ടുണ്ടകും എന്നറിയാം. എങ്കിലും നിങ്ങളോട് നേരിട്ട് പറയണമല്ലോ. അതുകൊണ്ടാ.

പരാതികൾക്ക് പുറമെ അധികാരികളുടെ ശ്രദ്ധ പതിയാത്ത പൊതുവിഷയങ്ങൾ സംബന്ധിച്ചും വിവരങ്ങൾ അറിയിക്കാം. പരമാവധി വിഷയങ്ങളിൽ  തത്സമയം മറുപടി നൽകാൻ ശ്രമിക്കും. എന്നാൽ കൂടുതൽ വിവരം ശേഖരിക്കേണ്ട കാര്യങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളിൽ അന്വേഷിച്ച ശേഷം പരിഹാരം കാണാൻ മാത്രമേ സാധിക്കൂ.

പലർക്കും കളക്ടറെ  നേരിട്ട് വന്ന് കണ്ട് പരാതികൾ പറയാനോ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്താനോ കഴിയാറില്ല. ഒരു ദിവസം ജോലിക്ക് പോയില്ലെങ്കിൽ കുടുംബത്തിന്റെ അന്നം മുടങ്ങും. അങ്ങനെയുള്ളവർ തങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങളും നീതിയും ചോദിച്ചു വാങ്ങാൻ പലപ്പോഴും മുതിരാറില്ല. അത്തരക്കാർക്കാണ്  ഫേസ്ബുക്ക് വഴി അവസരമൊരുക്കുന്നത്. അനാവശ്യ ചോദ്യങ്ങളും കോടതി സംബന്ധമായ വിഷയങ്ങളും ഒഴിവാക്കി സാധാരണക്കാരന്‍റെ പ്രശ്നങ്ങളിൽ പരിഹാരം കാണാൻ എന്നെ നിങ്ങൾ സഹായിക്കണം.

'നമ്മൾ ഫേസ്ബുക്കോ ഗൂഗിളോ വികസിപ്പിച്ചോ?' 80 ശതമാനം സ്റ്റാർട്ടപ്പുകളും റാക്കറ്റ് മാത്രമെന്ന് സുഹേൽ സേത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒറ്റ ദിവസം, പിടിച്ചെടുത്തത് 48 കഞ്ചാവ് ബീഡിയും എംഡിഎംഎയുമടക്കം മയക്കുമരുന്നുകൾ; 80 പേർ ഓപ്പറേഷൻ ഡി-ഹണ്ടിൽ കുടുങ്ങി
പൊലീസിന് ലഭിച്ചത് രഹസ്യ വിവരം, ഓമ്നി വാൻ പരിശാധിച്ചു, വണ്ടിയിൽ ഉണ്ടായിരുന്നത് 9 ചാക്കുകൾ; സൂക്ഷിച്ചത് 96 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍