മലമുകളിൽ നിന്ന് കൂറ്റൻ പാറ ഉരുണ്ടുവന്ന് രണ്ടായി പിളർന്നു, ഇടിച്ചത് ഓടിക്കൊണ്ടിരുന്ന കാറിൽ, ഒരാൾക്ക് പരിക്ക്

By Web Team  |  First Published May 4, 2023, 8:39 PM IST

മലമുകളിൽ നിന്ന് ഉരുണ്ടുവന്ന പാറയിടിച്ച് കാർ യാത്രക്കാരന് പരിക്കേറ്റു


മൂന്നാര്‍: മലമുകളില്‍ നിന്ന് അടര്‍ന്നുവന്ന കുറ്റൻ പാറ കാറിന്റെ ഡ്രൈവർ സീറ്റിനോട്  ചേർന്ന്  ഇടിച്ച് ഡ്രൈവറിന്റെ കാലിന് ഗുരുതരപരിക്കേറ്റു. മൂന്നാര്‍ അന്തര്‍ സംസ്ഥാനപാതയില്‍ പെരിയവര റോഡിലാണ് സംഭവം. സൂര്യനെല്ലി സ്വദേശി അന്തോണി രാജിനാണ് ആണ് പരിക്കേറ്റത്.  തലനാരിഴക്കാണ് കൂടുതൽ അപകടങ്ങൾ ഒഴിവായത്. മൂന്നാര്‍ ഉതുമല്‍പ്പെട്ട അന്തര്‍ സംസ്ഥാന പാതയില്‍ പെരിവാര റോഡില്‍ മലമുകളില്‍ നിന്ന് അടര്‍ന്നുവന്ന പാറ വാഹനത്തിന്റെ ഒരു വശത്തടിക്കുകയായിരുന്നു. തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്. 

മലമുകളില്‍ നിന്ന് അടര്‍ന്നുവന്ന പാറ റോഡിന് മുകളിലുള്ള മണ്‍തിട്ടയില്‍ പതിച്ച് രണ്ടായി പിളര്‍ന്നു. ഇതിൽ ഒരു ഭാഗമാണ് കാറിന്റെ ഡ്രൈവിങ്  സീറ്റിനടുത്തുള്ള ഭാഗത്ത് ഇടിച്ചത്. വാഹനത്തിൽ ഇടിച്ച ശേഷം പാറ പെരിയവാര പുഴയില്‍ പതിച്ചു.  ഇടിയുടെ ആഘാതത്തിൽ വാഹനം റോഡില്‍ നിന്ന് തെന്നിമാറി പെരിവാരാ പുഴയ്ക്ക് സമീപമുള്ള  മണ്‍ തിട്ടയിൽ തട്ടി നിൽക്കുകയായിരുന്നു. 

Latest Videos

തലനാരിഴയക്കാണ് കൂടുതൽ വലിയ അപകടം ഉണ്ടാകാതെ ഒഴിവായെന്ന് ദൃക്സാക്ഷിയായ കരിക്ക് വില്പനക്കാരൻ പറഞ്ഞു. സഞ്ചാരികളെ രാജമലയില്‍ ഇറക്കിവിട്ട ശേഷം വസ്ത്രം എടുക്കാനായി മൂന്നാര്‍ ടൗണിലേക്ക് എത്തുന്ന വഴിക്കായിരുന്നു വാഹനം അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് അഗ്‌നിശമനാസേനയും ആംബുലന്‍സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റ ഡ്രൈവറെ മൂന്നാര്‍ ടാറ്റ ഹൈറെഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read more: ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, തിക്കോടിയിൽ പ്രദേശവാസികളായ യുവതികളുടെ പരാതി, പിന്നാലെ യുവാവ് ഒളിവിൽ

കേൾവിയില്ല, ശബ്ദമില്ല; കുടുംബത്തിന് മുൻഗണനയുടെ കൈത്താങ്ങുമായി അദാലത്ത്

അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ  കഴിയാത്ത ഒരു കുടുംബത്തിന് ഉള്ളറിഞ്ഞ് കൈത്താങ്ങായിരിക്കുകയാണ് നെയ്യാറ്റിൻകര താലൂക്ക്തല അദാലത്ത്. എല്ലാവരും ബധിരരും മൂകരുമായ ഒരു കുടുംബത്തിന്റെ നാഥനാണ് 62 വയസ്സുള്ള സുദർശനൻ. നെയ്യാറ്റിൻകരയിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിൽ മന്ത്രിമാരുടെ കയ്യിൽ നിന്നും മുൻഗണനാ കാർഡ് ഏറ്റുവാങ്ങുമ്പോൾ ഇനി സുദർശനന്റെ കുടുംബം ഒറ്റയ്ക്കല്ല എന്നുള്ള ഉറപ്പു കൂടിയാകുന്നു അത്.

സുദർശനൻ, ഭാര്യ രാജിനി, മകൻ സൂരജ്, മരുമകൾ എന്നിവർ അടങ്ങുന്ന കുടുംബത്തിൽ  ആർക്കും തന്നെ സംസാരശേഷിയോ കേൾവിശേഷിയോ ഇല്ല. വിവാഹിതയായ സുദർശന്റെ മകൾ സൂര്യയും ബധിരയും മൂകയുമാണ്. കൂലിപ്പണി ഉപജീവന മാർഗമാക്കിയ കുടുംബം ഇപ്പോൾ സർക്കാരിന്റെ വികലാംഗ പെൻഷൻ മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നത്.  70ലേറെ വർഷം പഴക്കമുള്ള 370 സ്ക്വയർഫീറ്റിലെ ഷീറ്റിട്ട വീട്ടിലാണ് താമസം. കാർഡ് പൊതു വിഭാഗത്തിൽ ആയതിനാൽ പണം കൊടുത്ത് റേഷൻ വാങ്ങുന്നതിനുള്ള ബുദ്ധിമുട്ടിൽ ആയിരുന്നു കുടുംബം. അപ്പോഴാണ് താലൂക്ക്തല തലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന അദാലത്തിനെ കുറിച്ച് അറിയുന്നത്.

അങ്ങനെ തങ്ങളുടെ ദുരിതങ്ങൾ പരിഗണിച്ച് പൊതു വിഭാഗത്തിൽ നിന്നും മുൻഗണന വിഭാഗത്തിലേക്ക് കാർഡ് മാറ്റി നൽകണമെന്ന അപേക്ഷ സുദർശനൻ ഓൺലൈനായി സമർപ്പിച്ചു. അപേക്ഷ സ്വീകരിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ അർഹതയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തതോടെ  നെയ്യാറ്റിൻകര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി ജി. ആർ അനിലിൽ നിന്നും സുദർശനൻ മുൻഗണന കാർഡ് ഏറ്റുവാങ്ങി. ഒരുപാട് കഷ്ടപ്പാടുകൾ നേരിടുന്ന സുദർശനും കുടുംബത്തിനും ചെറുതല്ലാത്ത ആശ്വാസമായിരിക്കുകയാണ് അദാലത്തിൽ ലഭിച്ച മുൻഗണനാ കാർഡ്.

click me!