രാവിലെ പള്ളിയിലേക്ക് പോകുന്നതിനിടെ ലോറി ഇടിച്ചു, ഇടുക്കിയിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

By Web Team  |  First Published Dec 19, 2024, 12:49 PM IST

ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഇടുക്കി: ഇടുക്കി ചേലച്ചുവട്ടിൽ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. ചേലച്ചുവട് ആയത്തു പാടത്ത് എൽസമ്മ (74) ആണ് മരിച്ചതി. രാവിലെ ആറു മണിയോടെ വീട്ടിൽ നിന്നും പള്ളിയിലേക്ക് പോകുന്നതിനിടെയാണ് ലോറിയിടിച്ചത്. ഉടൻ തന്നെ എൽസമ്മയെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് അവിടെ നിന്നും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോടും വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചീക്കിലോട് നമ്പ്യാര്‍ കോളനിയിലെ ചെറുകോട്ട് പ്രശാന്തിന്റെ ഭാര്യ ഷൈനിയാണ്(49) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബന്ധുവിനൊപ്പം സ്‌കൂട്ടറില്‍ ക്ഷേത്രത്തിലേക്ക് പോകവേ വാഹനത്തിന്‍റെ ടയര്‍ പൊട്ടി റോഡിലേക്ക് തെറിച്ച് വീണാണ് ഷൈനിക്ക് പരിക്കേറ്റത്. ഡിസംബര്‍ എട്ടിന് രാവിലെ നടക്കാവുള്ള തറവാട് വീട്ടിലെ ചെറുകോട്ട് മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം.

Latest Videos

undefined

 ബന്ധുവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കണ്ണിപൊയില്‍ റോഡിലെത്തിയപ്പോള്‍ പുറകിലെ ടയര്‍ പൊട്ടി ബൈക്ക് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഷൈനിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തിയ ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 10.30ഓടെയാണ് മരണം സംഭവിച്ചത്.  

Read More : തിരൂരിലെ ടീച്ചർക്ക് 3 മാസമായി പല നമ്പറിൽ നിന്ന് കോൾ വരും, വിളിക്കുന്നത് ഒരേ ആൾ; തന്ത്രപൂർവ്വം യുവാവിനെ പൊക്കി

click me!