ബൈക്കിൽ നിന്നും വീണ ജീവനക്കാരെ വാഹനത്തിലെ ജാക്കി ലിവർ വച്ച് അടിച്ചു. സംഭവത്തിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി.
കാസർകോട്: നല്ലോംപുഴയിൽ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കത്തെ തുടർന്ന് കെഎസ്ഇബി ജീവനക്കാരെ വാഹനമിടിപ്പിച്ചതായി പരാതി. കെഎസ്ഇബി ജീവനക്കാരനായ അരുൺ കുമാറിന് പരുക്കേറ്റു. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കമാണ് ആക്രമണത്തിലേക്കെത്തിയത്. കേടായ മീറ്റർ മാറ്റാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ജോസഫ്. കെഎസ്ഇബി ജീവനക്കാരെത്തി മീറ്റർ മാറ്റി തിരിച്ചു പോകുന്നതിനിടയിൽ ജോസഫിന്റെ മകൻ സന്തോഷ് ജീപ്പിലെത്തി ബൈക്കിന് പുറകിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും വീണ ജീവനക്കാരെ വാഹനത്തിലെ ജാക്കി ലിവർ വെച്ചും അടിച്ചു. സംഭവത്തിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി. പരിക്കേറ്റ അരുൺകുമാർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.