പൈതൃകപ്പെരുമ ആവോളമുള്ള കൊല്ലം തങ്കശ്ശേരിയിൽ ചരിത്ര സ്മാരകങ്ങൾ നാമാവശേഷമാകുന്നു
കൊല്ലം: പൈതൃകപ്പെരുമ ആവോളമുള്ള കൊല്ലം തങ്കശ്ശേരിയിൽ ചരിത്ര സ്മാരകങ്ങൾ നാമാവശേഷമാകുന്നു. പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് ശേഷിപ്പുകളാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്. പദ്ധതികളേറെയുണ്ടെങ്കിലും തങ്കശ്ശേരിയിലെ പൈതൃക മ്യൂസിയം കടലാസിൽ മാത്രം ഒതുങ്ങുകയാണ്.
ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച തങ്കശ്ശേരി പ്രവേശന കമാനം. വള്ളിപ്പടര്‍പ്പുകൾ കയറിത്തുടങ്ങിയ ചരിത്ര ശേഷിപ്പു മാത്രമായിരിക്കുന്നു. ശിലാ രേഖകൾ പൂര്‍ണമായും മാഞ്ഞുപോയ കമാനം ഇനിപ്പോൾ പോസ്റ്റര്‍ പതിക്കാനുള്ള ഇടം മാത്രമാണ്. അധിനിവേശ ചരിത്രമുറങ്ങുന്ന പോര്‍ച്ചുഗീസ് കോട്ടയുടെ സ്ഥിതിയും വ്യത്യസ്തമല്ല.
അധിനിവേശ ചരിത്രംപേറുന്ന പതിനഞ്ചാം നൂറ്റാണ്ടിലെ നിര്‍മ്മിതി. മാറിവന്ന ഡച്ചുകാരും ബ്രിട്ടീഷുകാരും കൈവശപ്പെടുത്തിയും കൈമാറിയും വന്ന കോട്ടയും നാശത്തിന്‍റെ വക്കിലാമ്. കുടിയേറ്റക്കാരുടെ വീടുകളുടെ പിന്നാമ്പുറത്താണ് ചരിത്രവും പൗരാണികതയും ഉറങ്ങുന്നത്. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നവരുടെ പുനരധിവാസമാണ് പൈതൃക മ്യൂസിയ നിര്‍മ്മാണത്തിന് പ്രധാന വെല്ലുവിളി.
ഏറ്റവും ഒടുവിൽ ബജറ്റിൽ ബജറ്റിൽ 10 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും നടപടികളൊന്നുമായില്ല. വാട്ടര്‍ ബ്രേക്ക് ടൂറിസവുമായി ബന്ധപ്പെടുത്തി പൈതൃക മ്യൂസിയം നിര്‍മ്മിച്ചാൽ കിട്ടുന്ന അനവധി സാധ്യതകളാണ് പദ്ധതി വൈകുന്നതോടെ ചോദ്യചിഹ്നമാകുന്നത്.
Read more: കേൾക്കാനും പറയാനും കഴിയില്ലെങ്കിലും ഈ 18 -കാരന്റെ സ്വപ്നങ്ങൾക്ക് അഴകേറെ!
മില്ലറ്റുകൾ നിത്യഭക്ഷണമാക്കിയാൽ രോഗങ്ങൾ നിങ്ങളെ കീഴ്പ്പെടുത്തുകയില്ല- പത്മശ്രീ ഡോ. ഖാദർ വാലി
തിരുവനന്തപുരം: മില്ലറ്റുകൾ (ചെറുധാന്യങ്ങൾ) നിത്യഭക്ഷണമാക്കിയാൽ രോഗങ്ങൾക്ക് നമ്മെ കീഴ്പ്പെടുത്തുവാൻ കഴിയുകയില്ലായെന്ന് പത്മശ്രീ ഡോ. ഖാദർ വാലി (മില്ലറ്റ് മാൻ ഓഫ് ഇന്ത്യ) പ്രഖ്യാപിച്ചു. അരിയും ഗോതമ്പും വിളയിക്കാൻ സർക്കാരുകൾ നൽകുന്ന സൗജന്യങ്ങൾ മില്ലറ്റ് ഉല്പാദനത്തിന് നൽകി കർഷകരെ പ്രോത്സാഹിപ്പിച്ചാൽ, ഇവയെക്കാൾ വില കുറച്ച് മില്ലറ്റുകൾ ജനങ്ങൾക്ക് ലഭ്യമാക്കുവാൻ കഴിയും. മാത്രമല്ല; പ്രമേഹം മുതൽ കാൻസർ വരെയുള്ള ജീവിത ശൈലി രോഗങ്ങൾക്കും ആധുനിക വൈദ്യശാസ്ത്രവും വിദഗ്ധർ എന്ന് അവകാശപ്പെടുന്നവരും ചികിത്സയില്ലായെന്ന് വിധിച്ചിട്ടുള്ള മാരകരോഗങ്ങളെ മാറ്റുവാൻ പോലും മില്ലറ്റുകൾക്ക് കഴിയുമെന്ന് തന്റെ ചികിത്സാ അനുഭവങ്ങൾ വിവരിച്ചു കൊണ്ട് അദ്ദേഹം വ്യക്തമാക്കി.