129 ഘനമീറ്റർ ഈട്ടി തടികളാണ് 113 ലോട്ടുകളിലായി ഒരുക്കിയിട്ടുള്ളത്. 1949 ൽ നിലവിൽ വന്ന ഡിപ്പോയുടെ 73 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ലേലമാണ് ഇത്.
മലപ്പുറം: നിലമ്പൂർ അരുവാക്കോട് സെന്ററൽ വനം ഡിപ്പോയിൽ ഈ മാസം 10ന് മെഗാ ഈട്ടി ലേലം നടക്കും. ഡിപ്പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഈട്ടി ലേലമാണ് 10ന് നടക്കുന്നത്. 129 ഘനമീറ്റർ ഈട്ടി തടികളാണ് 113 ലോട്ടുകളിലായി ഒരുക്കിയിട്ടുള്ളത്. 1949 ൽ നിലവിൽ വന്ന ഡിപ്പോയുടെ 73 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ലേലമാണ് നടക്കുന്നതെന്ന് അരുവാക്കോട് സെൻട്രൽ ഡിപ്പോ റെയ്ഞ്ച് ഓഫീസർ ഭാസി ബാഹുലേയൻ പറഞ്ഞു.
100 ഘനമീറ്ററിന് മുകളിൽ ഈട്ടി ലേലം നടക്കുന്നത് ആദ്യമാണ്. 1963 എഴുത്തുകൽ പ്ലാൻറ്റേഷനിലെ ഈട്ടി തടികൾ ഉൾപ്പെടെ 343 കഷണങ്ങൾ ലേലത്തിലുണ്ടാകും. ജൂൺ 29ന് നടന്ന ഈട്ടിലേലത്തിൽ ഒരു ഘനമീറ്ററിന് അഞ്ച് ലക്ഷത്തിന് മുകളിൽ ലഭിച്ചിരുന്നു. കയറ്റുമതി ഇനത്തിൽപ്പെട്ട ഈട്ടി തടികളുമുള്ളതിനാൽ ഉയർന്ന വില പ്രതീക്ഷിക്കുന്നതായും റെയ്ഞ്ച് ഓഫീസർ പറഞ്ഞു.
കേരളത്തിന് പുറത്തുള്ള കർണ്ണാടക, തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ മര വ്യാപാരികളും ഡിപ്പോയിലെത്തി ഈട്ടി തടികൾ കണ്ട് മടങ്ങി 10 ന് നടക്കുന്ന ഇ ലേലത്തിൽ ഈട്ടി തടികൾ സ്വന്തമാക്കാൻ വാശിയേറിയ മത്സരം ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്നും റെയ്ഞ്ച് ഓഫിസർ പറഞ്ഞു. ഈട്ടി ലേലത്തിനായി പഴയവുഡ് ഇൻഡസ്ട്രീസിന്റെ കെട്ടിടത്തിൽ ഒരു ഭാഗം ഒരുക്കി ഉപയോഗിക്കാനുള്ള നടപടിയായി വരുന്നതായും റെയ്ഞ്ച് ഓഫിസർ പറഞ്ഞു.
കടയിൽ മദ്യപിച്ചെത്തിയത് ചോദ്യം ചെയ്ത യുവതിയെ കഴുത്തില്‍ കത്തിവെച്ച് ആക്രമിച്ചു; ഒരാൾ കൂടി പിടിയിൽ
കൊല്ലം: കൊല്ലം പരവൂരിൽ കടയിൽ മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിന് യുവതിയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കലയ്ക്കോട് സ്വദേശി അനിയാണ് പൊലീസ് പിടിയിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
കലയ്ക്കോട് ചായക്കട നടത്തുന്ന യുവതിയുടെ കടയിൽ ഒന്നാം പ്രതിയായ സുനിൽകുമാറും അനിയും മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുക പതിവായിരുന്നു. ഇവര്‍ കടയിൽ മദ്യപിച്ചെത്തുന്നത് യുവതി വിലക്കി. ഇതിൽ പ്രകോപിതരായ പ്രതികൾ കടയുടമയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു. പ്രതികരിച്ച യുവതിയെ ഇന്ന് പിടിയിലായ അനി കഴുത്തിൽ കത്തി വയ്ക്കുകയും അക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Read Also : എറണാകുളത്ത് അവധി പ്രഖ്യാപനം വൈകി, അടിമുടി ആശയക്കുഴപ്പം; തുറന്ന സ്കൂളുകള്‍ അടയ്ക്കേണ്ടെന്ന് കളക്ടര്‍
യുവതിക്കും ബന്ധുവിനും പ്രതികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഒന്നാം പ്രതിയായ സുനിൽകുമാറിനെ സംഭവ ദിവസം തന്നെ പരവൂര്‍ പൊലീസ് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ അനിയെ റിമാന്‍റ് ചെയ്തു.