വിനോദ സഞ്ചാരികളുടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് നേരത്തെ തന്നെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
തൃശ്ശൂർ: അന്തര്‍ സംസ്ഥാന പാതയിലെ മലക്കപ്പാറ മേഖലയില്‍ വന്‍ഗതാഗത കുരുക്ക്. നാല് മണിക്കൂറോളമാണ് വാഹനങ്ങള്‍ ഇവിടെ റോഡില്‍ കുടുങ്ങിയത്. റോഡിന്റെ ടാറിങ് പ്രവര്‍ത്തികള്‍ നടക്കുന്നതാണ് വൻ ഗതാഗതക്കുരുക്കിന് കാരണമായി മാറിയത്. ടാറിങ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഇതുവഴി വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കിയിരുന്നു.
മുന്നറിയിപ്പ് അവഗണിച്ച് നിരവധി വാഹനങ്ങൾ മലക്കപ്പാറ മേഖലയിലേക്ക് എത്തിയതാണ് ഇന്നത്തെ വലിയ ഗതാഗത കുരുക്കിന് കാരണമായത്. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും വഴിയില്‍ കുടുങ്ങി. പ്രദേശത്തെ തോട്ടം തൊഴിലാളികളടക്കമുള്ളവര്‍ ദുരിതത്തിലുമായി. മലക്കപ്പാറ പൊലീസ് സ്റ്റേഷന് സമീപം കടമറ്റം ജങ്ഷന് മുതലാണ് രക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം