കനത്ത മഴ, മലവെള്ളം ഇരച്ചെത്തി, വയനാട് നൂൽപ്പുഴയിൽ സ്കൂൾ വിദ്യാർത്ഥിനികളുടെ ഹോസ്റ്റലിന്റെ മതിൽ തകർന്നു

By Web Team  |  First Published Oct 6, 2024, 9:44 PM IST

. ഹോസ്റ്റൽ കെട്ടിടത്തിനകത്തും വെള്ളം കയറിയ നിലയിലാണ്.തേക്കുംപ്പറ്റ നാല് സെൻറ് കോളനിയിലെ വീടുകളിലേക്കും വെള്ളം ഇരച്ചുകയറി. ഇവിടെനിന്ന് ഒരു കുടുംബത്തെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.


വയനാട്: നൂൽപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ സ്കൂൾ വിദ്യാർത്ഥിനികളുടെ ഹോസ്റ്റലിന്റെ മതിൽ തകർന്നു. നൂൽപ്പുഴ കല്ലൂർ 67 രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ മതിലാണ് തകർന്നത്.  ഇന്ന് ഉച്ചയ്ക്ക് ശേഷം ഉണ്ടായ ശക്തമായ മഴയെ തുടർന്ന് സമീപത്തെ വനത്തിൽ നിന്നും  മലവെള്ളം ഇരച്ചെത്തിയാണ് മതിൽ തകർന്നത്. ഹോസ്റ്റൽ കെട്ടിടത്തിനകത്തും വെള്ളം കയറിയ നിലയിലാണ്.തേക്കുംപ്പറ്റ നാല് സെൻറ് കോളനിയിലെ വീടുകളിലേക്കും വെള്ളം ഇരച്ചുകയറി. ഇവിടെനിന്ന് ഒരു കുടുംബത്തെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

അതേസമയം,  വയനാട്ടിൽ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉണ്ടായാൽ അധികൃതരെ ബന്ധപ്പെടാനും നിർദ്ദേശമുണ്ട്. സ്ഥലത്തെ വാർഡ് മെമ്പർമാരുമായോ വില്ലേജ് ഓഫീസർമാരുമായോ ഡി ഇ ഒ സി കൺട്രോളുമായി ബന്ധപ്പെടാനാണ് അറിയിപ്പ്. യെല്ലോ അലർട്ട് ആയിരുന്ന ജില്ലയിൽ ഉച്ചക്ക് ശേഷമാണ് ഓറഞ്ച് അലർട്ട് പ്രഖാപിച്ചത്. കനത്ത മഴ ഇല്ലെങ്കിലും രാത്രിയും തുടർച്ചയായി പലയിടങ്ങളിലും മഴപെയ്യുന്നുണ്ട്.

Latest Videos

undefined

സംസ്ഥാനത്ത് മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നു. കണ്ണൂര്‍, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലെ പലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

എന്തൊരു കഷ്ടം! ചെളിയിൽ പുതഞ്ഞ കാറിൽ 2 മണിക്കൂർ കുടുങ്ങി സ്ത്രീയും കുട്ടികളും, കാർ ഉയർത്തിയത് ക്രെയിനെത്തിച്ച്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!