മലപ്പുറത്ത് പെരുമഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ, റഡാർ ചിത്ര പ്രകാരം വരും മണിക്കൂറിലും മഴ തുടരും

By Web Team  |  First Published Nov 15, 2024, 9:51 PM IST

മലപ്പുറത്തിനൊപ്പം കോഴിക്കോട് ജില്ലയിലും അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു


മലപ്പുറം: മലപ്പുറം ജില്ലയിൽ വൈകുന്നേരം മുതൽ കനത്ത മഴ. നിലമ്പൂരിലാണ് ഏറ്റവും ശക്തമായ മഴ അനുഭവപ്പെട്ടത്. ഇവിടെ 5 മണിമുതൽ 9 മണിവരെയുള്ള 4 മണിക്കൂറിൽ 99 എം എം മഴയാണ് ലഭിച്ചത്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം മലപ്പുറത്ത് മഴ ശക്തമായി തുടരുമെന്നാണ് വ്യക്തമാകുന്നത്. മലപ്പുറത്തിനൊപ്പം കോഴിക്കോട് ജില്ലയിലും അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം കോട്ടയം ജില്ലയിലും ശക്തമായ മഴ അനുഭവപ്പെടുകയാണ്. കോട്ടയം പള്ളിക്കത്തോട് അര മണിക്കൂറിൽ 43 എം എം മഴയാണ് ലഭിച്ചത്.

മലപ്പുറമടക്കം 3 ജില്ലകളിൽ ഇടിമിന്നലോടെ മഴ, 40 കി.മി വേഗതയിൽ കാറ്റും; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Latest Videos

അടുത്ത 3 മണിക്കൂറിലെ കാലാവസ്ഥ അറിയിപ്പ്

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിക്കുന്നു

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ

* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക്  സാധ്യതയുള്ളതിനാൽ  ഗതാഗതക്കുരുക്ക് ഉണ്ടാകാം.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും  സാധ്യത.
* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും  തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു  നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിർദേശങ്ങൾ
* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക 
* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

click me!