മഴ കനത്തതോടെ വെള്ളപ്പാച്ചിലുകള്‍ കൈകോര്‍ത്ത് പിടിച്ച് മുറിച്ച് കടന്നാണ് വനമേഖലയിലേക്ക് ആരോഗ്യ പ്രവര്‍ത്തകരെത്തുന്ന ദൃശ്യങ്ങളും കളക്ടര്‍ പങ്കുവച്ചിട്ടുണ്ട്.
കനത്ത മഴയില്‍ പുഴകടന്ന് ആദിവാസി ഊരുകളിലേക്ക് വാക്സിന്‍ എത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി തിരുവനന്തപുരം ജില്ലാ കലക്ടര്‍. കോട്ടൂര്‍ വനമേഖലയിലെ കോളനികളില്‍ വാക്സിന്‍ എത്തിക്കാനായായിരുന്നു ആരോഗ്യ പ്വര്‍ത്തകരുടെ സാഹസിക യാത്ര. മഴ കനത്തതോടെ വെള്ളപ്പാച്ചിലുകള്‍ കൈകോര്‍ത്ത് പിടിച്ച് മുറിച്ച് കടന്നാണ് വനമേഖലയിലേക്ക് ആരോഗ്യ പ്രവര്‍ത്തകരെത്തുന്ന ദൃശ്യങ്ങളും കളക്ടര്‍ പങ്കുവച്ചിട്ടുണ്ട്.
undefined
എറമ്പിയാട്, ബ്ലാത്ത് ഊരുകളിൽ കഴിഞ്ഞ ദിവസമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിനുമായി എത്തിയത്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് വാക്സിൻ ഉറപ്പാക്കാനായി നടപടികൾ ശക്തമാക്കുകയാണെന്ന് കളക്ടർ നവജോത് ഖോസ പേസ്ബുക്കിൽ കുറിച്ചു. ജില്ലയിലെ മുഴുവന്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ കൊവിഡ് പരിശോധന നടത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നതായി കളക്ടര്‍ വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona