ഹരിപ്പാട് റേഷൻ കട കുത്തിത്തുറന്ന് മോഷണം, ജനൽ അഴികൾ അറുത്തു മാറ്റി ; 8000 രൂപ നഷ്ടമായെന്ന് ഉടമ

By Web Team  |  First Published Dec 21, 2024, 10:38 PM IST

തടിയുടെ ജനൽ പാളി കുത്തി തുറന്ന ശേഷം  ഒരു വശത്തെ ജനൽ അഴികൾ അറുത്തു മാറ്റിയാണ് കള്ളൻ അകത്തുകടന്നത്.


ഹരിപ്പാട് :റേഷൻ കട കുത്തി തുറന്ന് പണം അപഹരിച്ചു. ആറാട്ടുപുഴ  കള്ളിക്കാട് പള്ളിക്കടവിൽ വില്ലേജ് ഓഫീസിന് മുന്നിൽ പ്രവർത്തിക്കുന്ന സുരേഷിന്റെ ഉടമസ്ഥതയിലുള്ള  എ. ആർ. ഡി. 103ാം  നമ്പർ  കടയിലാണ് വെള്ളിയാഴ്ച രാത്രി  മോഷണം നടന്നത് . തടിയുടെ ജനൽ പാളി കുത്തി തുറന്ന ശേഷം  ഒരു വശത്തെ ജനൽ അഴികൾ അറുത്തു മാറ്റിയാണ് കള്ളൻ അകത്തുകടന്നത്. മേശക്ക് ഉള്ളിൽ സൂക്ഷിച്ചിരുന്ന നാണയമടക്കം പണമെല്ലാം കവർന്നു. 8000 രൂപ നഷ്ടമായതായി ഉടമ പറഞ്ഞു. മേശക്കുള്ളിൽ ഉണ്ടായിരുന്ന മൊബൈൽ നഷ്ടമായില്ല.തൃക്കുന്നപ്പുഴ പോലി സിൽ പരാതി നൽകി.

ഒബ്രോൺ മാളിൽ സൂരജ് സന്തോഷിന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും, പലർക്കും ദേഹാസ്വാസ്ഥ്യം

Latest Videos

undefined

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

click me!