മെസ്സി ആരാധന കടുത്താണ് പേരിട്ടതെങ്കിലും വൻ വിമർശനങ്ങളാണ് യുവാവിന് പലയിടത്തുനിന്നും കേട്ടത്
മലപ്പുറം: റൊസാരിയോ തെരുവിലെ മുത്തശ്ശിമാർ കാൽപ്പന്തുകളിയിലെ രാജാവായ ലയണൽ മെസ്സിയുടെ കഥകൾ പറഞ്ഞിരിക്കുമ്പോൾ കാതങ്ങൾക്ക് അപ്പുറമുള്ള കൊച്ചുകേരളത്തിലും അതിന്റെ പ്രതിഫലനങ്ങൾ കേൾക്കാറുണ്ട്. മെസ്സി കഥകൾ മുത്തശ്ശിക്കഥ പോലെ ലോകത്താകമാനം പടർന്നുപിടിച്ചതാകാം കാൽപ്പന്തിനെ ജീവിത താളമാക്കിയ മലപ്പുറത്തും ഒരു കൊച്ചു മെസ്സി പിറക്കാന്‍ കാരണം.
എ പി ലയണൽ മെസ്സി. കൂട്ടായി ഐതുന്റെ പുരയ്ക്ക്ക്കൽ മൻസൂറിന്റെയും സഫീല നസ്റിന്റെയും മകനായി ആഗസ്റ്റ് നാലിനാണ് കുഞ്ഞു മെസ്സി പിറന്നത്. സൂപ്പർതാരം മെസിയുടെ കടുത്ത ആരാധകനായ മൻസൂറിന് കുഞ്ഞിനിടാൻ മറ്റൊരു പേര് ആലോചിക്കേണ്ടി വന്നില്ല. പിന്തുണയുമായി സഫീല നസ്റിനും ഒപ്പം നിന്നതോടെ ലയണൽ മെസ്സി എന്ന് പേര് നൽകുകയും ചെയ്തു. മെസ്സി ആരാധന കടുത്താണ് പേരിട്ടതെങ്കിലും വൻ വിമർശനങ്ങളാണ് പലയിടത്തുനിന്നും കേട്ടത്.
undefined
എന്നാൽ പിന്തുണയുമായി കൂട്ടുകാർ കൂടി എത്തിയതോടെയാണ് മൻസൂറിന് ആശ്വാസമായത്. നീലയും വെള്ളയും കലർന്ന അർജൻറീന ജഴ്‌സി അണിഞ്ഞ കുഞ്ഞു മെസ്സിയുടെ ചിത്രങ്ങളും ജനന സർട്ടിഫിക്കറ്റും സമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആണ്. മകൻ വളർന്നു വലുതായ ശേഷം അവന് വേണമെങ്കിൽ പേരു മാറ്റിക്കോട്ടെയെന്നാണ് മൻസൂർ പറയുന്നത്. കുടാതെ നല്ലൊരു ഫുട്ബോൾ കളിക്കാരനായി ലയണൽ മെസ്സിയെ വളർത്തിയെടുക്കണമെന്നും ഈ പിതാവ് ആഗ്രഹിക്കുന്നു. സൗദിയിലെ ഒരു കമ്പനിയിൽ ജീവനക്കാരനാണ് മൻസൂർ. താനൂരിലെ ഉമ്മയുടെ വീട്ടിലാണ് ലയണൽ മെസി ഇപ്പോഴുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം