ട്രഷറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി

By Web Desk  |  First Published Dec 30, 2024, 12:22 PM IST

തിരുവനന്തപുരം വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി രാജിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്


തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി രാജിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. 56 വയസായിരുന്ന രാജ് എആര്‍ ക്യാമ്പിലെ ഗ്രേഡ് എസ്ഐ ആയിരുന്നു. ഇന്നലെ രാത്രിയാണ് വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിക്ക് എത്തിയത്.

രാവിലെ ഇവിടെ ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരൻ മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യ പരമായ പ്രശ്നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നയാളാണെന്നും ഹൃദയാഘാതമാണെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലീസെത്തി നടപടി സ്വീകരിച്ചു. കൂടുതൽ പരിശോധനയ്ക്കുശേഷമെ മരണ കാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറ‍ഞ്ഞു.

Latest Videos

ഒളിച്ചോട്ടത്തിന് പിന്നാലെ പോക്സോ കേസ്, ശേഷം ബന്ധം ഒഴിഞ്ഞ് പെൺകുട്ടി; വീടിന് മുന്നിലെത്തി യുവാവ് ജീവനൊടുക്കി

ഉമ തോമസ് വെന്‍റിലേറ്ററിൽ തുടരും; ശ്വാസകോശത്തിലെ ചതവുകൾ ഗുരുതരം, ആന്തരിക രക്തസ്രാവം കൂടിയിട്ടില്ല

click me!