ബാറിലെ ഏറ്റുമുട്ടലിന് പിന്നാലെ ഓം പ്രകാശിൻ്റെ കൂട്ടാളിയെ വണ്ടിയിടിച്ചു; അപകടം പൊലീസിന് മുന്നിൽ ഹാജരാകാനിരിക്കെ

By Web Team  |  First Published Dec 22, 2024, 3:27 PM IST

ഇന്നലെ രാത്രി കഴക്കൂട്ടത്ത് വെച്ചായിരുന്നു അപകടം. നിധിൻ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ്.


തിരുവനന്തപുരം: തിരുവനന്തപുരത്ത് ബാറിലെ ഏറ്റുമുട്ടലിന് പിന്നാലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിൻ്റെ സുഹൃത്തും കൂട്ടുപ്രതിയുമായ നിധിനെ വണ്ടിയിടിച്ചു. ഇന്നലെ രാത്രി കഴക്കൂട്ടത്ത് വെച്ചായിരുന്നു അപകടം. നിധിൻ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ്.

ബാറിലെ അടിക്കുശേഷം നിധിൻ വിദേശത്ത് പോയിരുന്നു. കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തിയ നിധിൻ ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകാനിരിക്കെയാണ് അപകടം. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചിരുന്ന സീരിയൽ സംവിധായകൻ അനീഷിനെ പൊലീസിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഇയാള്‍ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് പൊലീസ് പറയുന്നു.

Latest Videos

undefined

തിരുവനന്തപുരത്ത് ബാറിലെ ഏറ്റുമുട്ടൽ കേസിൽ ഓം പ്രകാശിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തതിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ ഓം പ്രകാശിന് നോട്ടീസ് നൽകിയിട്ടും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബാറിലെ ഏറ്റുമുട്ടലിനെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ...

തലസ്ഥാനത്ത് ഒരു വിഭാഗം ഗുണ്ടകളെ നയിക്കുന്ന എയർപോർട്ട് സാജന്റെ മകൻ ഡാനിയാണ് ബാറിൽ ഡിജെ പാർട്ടി സംഘ‍ടിപ്പിച്ചത്. ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ എതിർ ചേരിയിൽപ്പെട്ടവരാണ് ഡാനിയും സംഘവും. ഡാനി നടത്തിയ ഡിജെ പാർട്ടിയിലേക്കാണ് ഓം പ്രകാശും സുഹൃത്തായ നിധിമെത്തിയത്. ഡിജെക്കിടെ ഇരുസംഘങ്ങള്‍ തമ്മിൽ കൈയാങ്കിളും ഏറ്റമുട്ടലും നടന്നു. പൊലീസ് എത്തിയപ്പോഴേക്കും ഓം പ്രകാശും സുഹൃത്ത് നിധിനും രക്ഷപ്പെട്ടു. 

Also Read:  പെൺകുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു; ജയിലറെ നടുറോഡിൽ ചെരിപ്പൂരി തല്ലി പെൺകുട്ടി

(ഫയല്‍ ചിത്രം-ബാറിലെ ഏറ്റുമുട്ടല്‍)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!