ഗുരുവായൂർ ഭണ്ഡാരം എണ്ണലിൽ ലഭിച്ചത് 1.795 കിലോ സ്വർണവും 9 കിലോ വെള്ളിയും; പഴയ 500, 1000 നോട്ടുകളും ഭണ്ഡാരത്തിൽ

By Web Team  |  First Published Dec 17, 2024, 9:05 PM IST

നിരോധിച്ച 500, 1000 രൂപാ നോട്ടുകൾക്ക് പുറമെ വിനിമയത്തിൽ നിന്ന് പിൻവലിച്ച 2000 രൂപാ നോട്ടുകളും ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചു. 


തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാരം എണ്ണലില്‍ ലഭിച്ചത് 4,98,14,314 രൂപ. 1.795 കിലോഗ്രാം സ്വര്‍ണവും ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചു. 9.980 കിലോഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 20 നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ ആറും  അഞ്ഞൂറിന്റെ 38 കറന്‍സിയും ലഭിച്ചു. 

സി.എസ്.ബി ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു ഇത്തവണ എണ്ണല്‍ ചുമതല. കിഴക്കേ നടയിലെ ഇ-ഭണ്ഡാരം  വഴി 3.11 ലക്ഷം രൂപയും ക്ഷേത്രം കിഴക്കേ നടയിലെ  ഇ - ഭണ്ഡാരം  വഴി 3,11,665 രൂപയും ലഭിച്ചു. പടിഞ്ഞാറെ നടയിലെ ഇ - ഭണ്ഡാരം  വഴി 44,797 രൂപയും ലഭിച്ചു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
 

click me!