എംടിയുടെ വീട്ടിൽ മോഷണം തുടങ്ങിയിട്ട് 4 വർഷം, ഓരോ ആഭരണങ്ങളായി എടുത്തു, ആരുമറിഞ്ഞില്ല, ഒടുവിൽ പിടിവീണതിങ്ങനെ

By Web Team  |  First Published Oct 6, 2024, 5:25 PM IST

പ്രതികൾ കഴിഞ്ഞ നാല് വർഷമായി വീട്ടിൽ നിന്നും ആഭരണങ്ങൾ കവർന്നിരുന്നുവെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ മാസമാണ് കൂടുതൽ സ്വർണ്ണം അലമാരയിൽ നിന്നും മോഷ്ടിച്ചത്. 


കോഴിക്കോട് : സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ മോഷണത്തിൽ ജോലിക്കാരിയടക്കം അറസ്റ്റിലായതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ കഴിഞ്ഞ നാല് വർഷമായി വീട്ടിൽ നിന്നും ആഭരണങ്ങൾ കവർന്നിരുന്നുവെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ മാസമാണ് കൂടുതൽ സ്വർണ്ണം അലമാരയിൽ നിന്നും മോഷ്ടിച്ചത്. വീടിന്റെ പൂട്ട് പൊട്ടിക്കുകയോ അലമാരയുടെ പൂട്ട് പൊട്ടിക്കുകയോ ചെയ്തിട്ടില്ല. ഇതാണ് വീട്ടുകാരിൽ സംശയം ജനിപ്പിച്ചതെന്നും പൊലീസ് അറിയിച്ചു. 

പാചകക്കാരി കരുവിശ്ശേരി സ്വദേശി ശാന്ത, സുഹൃത്തും ബന്ധുവുമായ വട്ടോളി സ്വദേശി പ്രകാശൻ എന്നിവരെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 26 പവൻ സ്വർണമാണ് എംടിയുടെ വീട്ടിൽ നിന്ന് കളവ് പോയത്. മോഷണത്തിന്റെ അടയാളങ്ങളൊന്നും അലമാരയിൽ കാണാത്തതിനാൽ, വീടുമായി ഇടപഴകുന്നവരെ ചുറ്റിപ്പറ്റി തന്നെയായിരുന്നു പൊലീസിന്റെ അന്വേഷണം. ഈ അന്വേഷണമാണ് വീട്ടിലെ ജോലിക്കാരിയിലേക്ക് ഒടുവിൽ എത്തിയത്.

Latest Videos

undefined

3,4,5 പവൻ തൂക്കം വരുന്ന മൂന്ന് മാലകൾ, മൂന്ന് പവന്റെ വള, മൂന്ന് പവൻ തുക്കം വരുന്ന രണ്ട് ജോഡി കമ്മൽ, ഡയമണ്ട് പതിച്ച ഒരു ജോഡി കമ്മൽ, ഒരു പവന്റെ ലോക്കറ്റ്. മരതകം പതിച്ചൊരു ലോക്കറ്റ് തുടങ്ങി 16 ലക്ഷത്തിന്റെ ആഭരണങ്ങളാണ്   കവർന്നത്. സെപ്തംബർ 22നാണ് വീട്ടുകാർ ഒടുവിൽ ആഭരണം പരിശോധിച്ചത്. സെപ്തംബർ 29ന് അലമാരയിൽ നോക്കിയപ്പോൾ കണ്ടില്ല. മറ്റെവിടെയെങ്കിലും വച്ചോ എന്ന സംശയത്തിൽ പരിശോധന നടത്തിയെങ്കിലും കണ്ടില്ല. അങ്ങനെയാണ് നടക്കാവ് പൊലീസിൽ പരാതിപ്പെട്ടത്. എംടിയുടെ കയ്യെഴുത്ത് പ്രതികളടക്കം അമൂല്യ സാഹിത്യ കൃതികളൊന്നും കള്ളൻ തൊട്ടിട്ടില്ല.  

എട മോനെ, ഇത് വേറെ പാർട്ടിയാണ്, പോയി തരത്തിൽ കളിക്ക്! പി.വി അൻവറിനോട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

 


 

click me!