ആലുവയിൽ വീട് കുത്തിത്തുറന്ന് മോഷണം; എട്ടരലക്ഷം രൂപയും 40 പവനും കവർന്നു; അന്വേഷണമാരംഭിച്ച് പൊലീസ്

By Web Desk  |  First Published Jan 6, 2025, 9:08 PM IST

ചെമ്പകശ്ശേരി ആശാൻ കോളനി ആയത്ത് വീട്ടിൽ ഇബ്രാഹിം കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. 


കൊച്ചി: ആലുവയിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണം. ചെമ്പകശ്ശേരി ആശാൻ കോളനി ആയത്ത് വീട്ടിൽ ഇബ്രാഹിം കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. എട്ടരലക്ഷം രൂപയും 40 പവനും കവർന്നു. ഇബ്രാഹിം കുട്ടിയും ഭാര്യ ലൈലയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നിരിക്കുന്നത്. പഴയ വീടുകള്‍ പൊളിച്ചു വില്‍ക്കുന്ന ബിസിനസ് നടത്തുന്ന ഇബ്രാഹിംകുട്ടി ജോലി സ്ഥലത്തേക്കും ഭാര്യ ആശുപത്രിയിലും പോയ സമയത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. തിരികെ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്നതായി കണ്ടത്.

അലമാരയിലും  മുറികളിലും സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവുമാണ് നഷ്ടപ്പെട്ടത്. മുറികളിലൊക്കെ ചെന്ന് നോക്കിയപ്പോള്‍ അലമാര എല്ലാ തുറന്ന് കിടക്കുന്നതും തുണിയൊക്കെ വലിച്ചുവാരി ഇട്ടിരിക്കുന്നതും ശ്രദ്ധയില്‍ പെട്ടതായി ലൈല പറയുന്നു. സ്വര്‍ണവുംപണവും വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നറിയുന്ന ആരോ ആയിരിക്കണം മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി അറിയിച്ചു.

Latest Videos

click me!