വീട്ടുകാർ കുടുംബസമേതം ബന്ധുവീട്ടിൽ പോയി, തിരികെ വന്നപ്പോൾ പിൻവാതിൽ തുറന്നുകിടക്കുന്നു; കണ്ണൂരില്‍ വൻ കവർച്ച

കണ്ണൂർ ഓലയമ്പാടിയിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം. മടയമ്മക്കുളത്തെ വിവി കുഞ്ഞാമിനയുടെ വീട്ടിലാണ് മോഷണം നടന്നത്. 

gold and money robbery kannur

കണ്ണൂർ: കണ്ണൂർ ഓലയമ്പാടിയിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം. മടയമ്മക്കുളത്തെ വിവി കുഞ്ഞാമിനയുടെ വീട്ടിലാണ് മോഷണം നടന്നത്. 29 പവൻ സ്വർണവും 20000 രൂപയും മോഷണം പോയി. പെരിങ്ങോം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ബുധനാഴ്ച കുടുംബസമേതം ബന്ധുവീട്ടിൽ പോയതായിരുന്നു ഇവർ. വ്യാഴാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പിൻവശത്തെ വാതിൽ കുത്തിത്തുടർന്നാണ് മോഷ്ടാവ് വീടിനകത്ത് കയറിയത്.

Latest Videos

vuukle one pixel image
click me!