ഓണാവധിക്ക് ശേഷം ജർമൻ സാങ്കേതികവിദ്യ ഉപയോഗിക്കും, റോഡ് ശരിയാകും; വാക്കുനൽകി സർക്കാർ; ദുരിതം തീരുമെന്ന് പ്രതീക്ഷ

By Web TeamFirst Published Sep 15, 2024, 1:35 AM IST
Highlights

റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച് ഹർജിക്കാരന്റെ ആശങ്കകൾ ന്യായമാണെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവർ ഉൾപ്പെടുന്ന ബെഞ്ച് പരാമർശിച്ചു

കൊച്ചി: എറണാകുളം കുണ്ടന്നൂർ - തേവര പാലം റോഡിൽ ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഓണാവധിക്ക് ശേഷം പണി ആരംഭിക്കുമെന്ന് സർക്കാരും കരാറുകാരും. റോഡ് താറുമാറായിട്ട് മാസങ്ങളായെന്നും സമയബന്ധിതമായി ശാസ്ത്രീയമായ രീതിയിൽ പണി നടത്തണം എന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ബോബൻ നെടുംപറമ്പിൽ നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തീർപ്പാക്കി.

റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച് ഹർജിക്കാരന്റെ ആശങ്കകൾ ന്യായമാണെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവർ ഉൾപ്പെടുന്ന ബെഞ്ച് പരാമർശിച്ചു. ഓണാവധി കഴിയുമ്പോൾ ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡ് പണി നടത്തുമെന്ന് സർക്കാരും കരാറുകാരനും കോടതിയിൽ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഹർജി തീർപ്പാക്കിയത്. ശരിയായ രീതിയിൽ റോഡ് നിർമ്മാണം നടത്തിയില്ലെങ്കിൽ വീണ്ടും ഹർജിക്കാരന് കോടതിയെ സമീപിക്കാനുള്ള അനുവാദവും കോടതി നൽകി.

Latest Videos

കുടുംബസമേതം തലേശരിയിൽ വാടകയ്ക്ക് താമസം, 24കാരിയുടെ കള്ളത്തരം പൊളിഞ്ഞു, കയ്യോടെ എക്സൈസ് പിടിച്ചത് കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!