ഒരു മര്യാദയൊക്കെ വേണ്ടേ! കോഴിക്കോട് എൻഐടി ക്യാംപസിനരുകിൽ രാത്രിയിൽ ലോഡ് കണക്കിന് മാലിന്യം തള്ളി അജ്ഞാതർ

By Web Team  |  First Published Jul 15, 2024, 9:22 AM IST

സമീപത്തായുള്ള കെട്ടിടങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കുറ്റക്കാരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ


കോഴിക്കോട്: ചാത്തമംഗലം എന്‍ ഐ ടി കോംപൗണ്ടിനോട് ചേര്‍ന്ന് റോഡരികില്‍ ലോഡ് കണക്കിന് മാലിന്യം തള്ളി. കഴിഞ്ഞ ദിവസം രാത്രിയിലാണ് അജ്ഞാതര്‍ മാലിന്യം തള്ളി കടന്നുകളഞ്ഞത്. പ്ലാസ്റ്റിക്, കുപ്പി, റബ്ബര്‍ എന്നിവ അടങ്ങിയ നാല് ലോഡോളം വരുന്ന മാലിന്യമാണ് റോഡിലും റോഡരികിലുമായി തള്ളിയിരിക്കുന്നത്. മഴയത്ത് ഇവയെല്ലാം പരന്നൊഴുകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

സമീപത്തായുള്ള കെട്ടിടങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കുറ്റക്കാരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ചൂലൂര്‍ പഞ്ചായത്ത് കുടുംബാരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സംഭവസ്ഥളം സന്ദര്‍ശിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിജു കെ നായര്‍, ജെ എച്ച് ഐ കെ പി അബ്ദുല്‍ ഹക്കീം എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്. തുടര്‍ നടപടിക്കായി ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി.

Latest Videos

'ശരീഅത്തി'ന് വിരുദ്ധം, മുസ്ലിം സ്ത്രീയുടെ ജീവനാംശത്തിലെ സുപ്രീം കോടതി വിധിക്കെതിരെ മുസ്ലിം വ്യക്തി നിയമ ബോർഡ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!