വണ്ടിയുടെ അടിയില്‍പ്പെട്ടുപോയ പ്രേമലതയെ കൂടെയുള്ളവര്‍ ചേര്‍ന്നാണ് പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
കോഴിക്കോട്: മാലിന്യമിറക്കുന്നതിനിടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് ഹരിതകര്‍മ സേനാംഗത്തിന് ഗുരുതരമായി പരിക്കേറ്റു. രാമനാട്ടുകര മുന്‍സിപ്പാലിറ്റിക്ക് കീഴിലെ പരുത്തിപ്പാറയിലുള്ള എംസിഎഫിലാണ് ഇന്നലെ വൈകീട്ട് അഞ്ചോടെ അപകടമുണ്ടായത്. വൈദ്യരങ്ങാടി പട്ടായിക്കല്‍ സ്വദേശിനി പി പ്രേമലതയ്ക്കാണ് പരിക്കേറ്റത്.
എംസിഎഫിന് മുന്‍പില്‍ മാലിന്യം ശേഖരിക്കുന്ന ഇലക്ട്രിക് ഗുഡ്‌സ് ഓട്ടോ നിര്‍ത്തി മാലിന്യം ഇറക്കുന്നതിനിടെ വാഹനം നീങ്ങി സമീപത്തെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വണ്ടിയുടെ അടിയില്‍പ്പെട്ടുപോയ പ്രേമലതയെ കൂടെയുള്ളവര്‍ ചേര്‍ന്നാണ് പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ കാലിന് പൊട്ടലേറ്റിട്ടുണ്ട്.