ശബരിമല സീസൺ പ്രമാണിച്ച് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നൽകാൻ കഞ്ചാവ് കടത്തി; കോട്ടയത്ത് യുവാവ് പിടിയിൽ

By Web Team  |  First Published Nov 23, 2024, 6:39 PM IST

കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും ഒൻപത് പാക്കറ്റ് ഒ.സി.ബി പേപ്പറുകളും എക്സൈസ് പിടിച്ചെടുത്തു.


കോട്ടയം: മണിമലയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 1.5 കിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. ബോബിൻ ജോസ് (32 വയസ്) എന്നയാളാണ് ശബരിമല സീസൺ പ്രമാണിച്ച് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വിതരണം ചെയ്യാനായി കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് പിടിയിലായത്. ഇയാള്‍ ഓൺലൈൻ പണമിടപാട് വഴിയാണ് കച്ചവടം നടത്തിയിരുന്നത്. കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും ഒൻപത് പാക്കറ്റ് ഒ.സി.ബി പേപ്പറുകളും പിടിച്ചെടുത്തു.

പൊൻകുന്നം എക്സൈഡ് സർക്കിൾ ഇൻസ്പെക്ടർ എസ്.നിജുമോൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ സുനിൽ.എം.പി, റജികൃഷ്ണൻ, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) രതീഷ്.പി.ആർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ മോഹൻ, സിവിൽ എക്സൈസ് ഓഫീസർ അഖിൽ.എസ്.ശേഖർ എന്നിവരും പങ്കെടുത്തു. 

Latest Videos

READ MORE:  ഇൻസ്റ്റ​ഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; തടസമായത് 5 വയസുകാരി മകൾ, കൊലപ്പെടുത്തി അമ്മ, സംഭവം ദില്ലിയിൽ

click me!