കൊവിഡ് 19: കോഴിക്കോട് ടർഫുകൾ ഉൾപ്പെടെയുള്ള കളി സ്ഥലങ്ങൾക്ക് നിയന്ത്രണം

By Web Team  |  First Published Jul 12, 2020, 6:26 PM IST

ഉത്തരവ് പാലിക്കാത്തവർക്കെതിരെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 188, 269 പ്രകാരവും 2020ലെ കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് സെക്ഷൻ 4 പ്രകാരവും പൊലീസ് നടപടി സ്വീകരിക്കും


കോഴിക്കോട്: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആളുകൾ കൂട്ടംകൂടുന്ന സാഹചര്യം ഒഴിവാക്കാൻ കോഴിക്കോട് ജില്ലയിലെ ടർഫ് ഉൾപ്പെടെയുള്ള കളിസ്ഥലങ്ങളിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ കായിക വിനോദങ്ങള്‍ നിരോധിച്ച് ജില്ലാ കലക്ടർ. ഇവിടെ കായികപരിശീലനങ്ങളോ മത്സരങ്ങളോ നടത്താൻ പാടില്ല. 

സ്‌പോർട്സ് കൗൺസിൽ, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന കായിക പരിശീലന പരിപാടികൾക്ക് കർശന നിയന്ത്രണങ്ങൾ ബന്ധപ്പെട്ടവർ ഏർപ്പെടുത്തേണ്ടതാണ്. ഒരു തരത്തിലും കൊവിഡ് വ്യാപനത്തിന് കാരണമാകില്ല എന്ന് ഉറപ്പുവരുത്തണം എന്നും ഉത്തരവില്‍ പറയുന്നു. 

Latest Videos

undefined

ഉത്തരവ് പാലിക്കാത്തവർക്കെതിരെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 188, 269 പ്രകാരവും 2020ലെ കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് സെക്ഷൻ 4 പ്രകാരവും പൊലീസ് നടപടി സ്വീകരിക്കും. വാർഡുതല ദ്രുതകർമ്മ സേനയും സോഷ്യൽ ഡിസ്റ്റൻസ് ടീമുകളും ഇക്കാര്യം ഉറപ്പു വരുത്തേണ്ടതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

കൊവിഡിൽ പകച്ച് കേരളം; 435 പുതിയ രോഗികള്‍ കൂടി, സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 206 പേർക്ക്

കൊവിഡ്; തിരുവനന്തപുരത്തും മലപ്പുറത്തും ചികിത്സയിലുള്ളത് അഞ്ഞൂറിലധികം ആളുകൾ

click me!