ഗർഫിൽ നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദനം, ഗുരുവായൂരിലെ ലോഡ്ജിൽ നിന്നും 4 പ്രതികൾ പിടിയിൽ

By Web Desk  |  First Published Jan 6, 2025, 10:33 PM IST

ഗള്‍ഫില്‍നിന്നും കടത്തികൊണ്ടുവന്ന സ്വര്‍ണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതികള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയത്.


തൃശൂര്‍: ഗള്‍ഫില്‍ നിന്നും വന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. അകലാട് എം.ഐ.സി സ്‌കൂള്‍ റോഡിന് സമീപത്തുള്ള മുഹമ്മദ് സഫ്‌വാന്‍ (30), അകലാട് സ്വദേശി ഷെഹീന്‍ (29), പുന്നയൂര്‍ക്കുളം അണ്ടത്തോട് സ്വദേശി നെദീം ഖാന്‍ (29), അകലാട് സ്വദേശി ആഷിഫ് ഫഹ്‌സാന്‍ (25)  എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എടക്കഴിയൂര്‍ മഞ്ചറമ്പത്ത് വീട്ടില്‍ അലി മകന്‍ ഷനൂപിനെയാണ് പ്രതികള്‍ രണ്ടു ദിവസത്തോളം തടങ്കലില്‍ വെച്ച് മര്‍ദ്ദിച്ചത്.

ഗള്‍ഫില്‍നിന്നും കടത്തികൊണ്ടുവന്ന സ്വര്‍ണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതികള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയത്. എടക്കഴിയൂരുള്ള വീട്ടില്‍നിന്നും യുവാവിനെ തട്ടിക്കൊണ്ടുവന്ന് ഗുരുവായൂര്‍ കിഴക്കേ നടയിലുള്ള ലോഡ്ജില്‍ തടങ്കലില്‍ വെച്ചും, വാടാനപ്പിള്ളി ബീച്ചിലും വെച്ച് മര്‍ദ്ദിച്ച കേസിലാണ് നാലു പ്രതികള്‍ പിടിയിലായത്.

Latest Videos

ചാവക്കാട് എസ്.എച്ച്.ഒ. വി.വി. വിമലിന്റെ  നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഗുരുവായൂരുള്ള ലോഡ്ജില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ പി.എസ്. അനില്‍കുമാര്‍, എസ്. വിഷ്ണു, സി.പി.ഒമാരായ ഷിഹാബ്, ജി. അരുണ്‍, രജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
 

Read More : ഇൻ്റർസിറ്റി എക്സ്പ്രസിൽ വടകരയിലേക്ക്, പുതുക്കാട് വെച്ച് ട്രെയിനിൽ നിന്ന് തെന്നി വീണു, യുവാവിന് അത്ഭുത രക്ഷപെടൽ

click me!