മുഖം മാസ്‌ക് കൊണ്ട് മറച്ച് രണ്ടുപേർ, ചങ്ങരംകുളത്ത് യുവതിയേയും മകനേയും ആക്രമിച്ച് നാലര പവന്‍ കവർന്നു; അന്വേഷണം

By Web Team  |  First Published Jul 19, 2024, 11:07 PM IST

തടയാന്‍ ശ്രമിച്ച മകനെയും മർദിച്ചു. പരിക്കേറ്റ പ്രമീളയും മകനും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. 


മലപ്പുറം: ചങ്ങരംകുളത്ത് വീടാക്രമിച്ച് യുവതിയുടെ നാലര പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. ചങ്ങരംകുളം സ്വദേശി മണിയുടെ ഭാര്യ പ്രമീളയെ ആക്രമിച്ചാണ് സ്വര്‍ണ്ണം കവര്‍ന്നത്. രാത്രി എട്ടരയോടെയായിരുന്നു സംഭവം. മുഖം മാസ്‌ക് കൊണ്ട് മറച്ച രണ്ടു പേരാണ് ആക്രമണം നടത്തിയത്. വീട്ടിലെത്തിയ ഇവര്‍ പ്രമീളയെ ആക്രമിച്ച് സ്വര്‍ണ്ണം കവരുകയായിരുന്നു. തടയാന്‍ ശ്രമിച്ച മകനെയും മർദിച്ചു. പരിക്കേറ്റ പ്രമീളയും മകനും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

കാട്ടാക്കടയിൽ രണ്ടു പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലയ്ക്ക് ശേഷമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

Latest Videos

https://www.youtube.com/watch?v=Ko18SgceYX8

click me!