പ്രഭാത നടത്തത്തിനിടെ ഇടുക്കി മുൻ എസ്പി കെ വി ജോസഫ് കുഴഞ്ഞ് വീണ് മരിച്ചു

By Web Desk  |  First Published Jan 9, 2025, 9:30 AM IST

അറക്കുളം സെൻ്റ് ജോസഫ് കോളേജിന് മുന്നിൽ വച്ചായിരുന്നു മുൻ എസ്പി കുഴഞ്ഞ് വീണത്


ഇടുക്കി: മുൻ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.വി ജോസഫ് ഐ.പി.എസ് (റിട്ട.) കുഴഞ്ഞ് വീണ് മരിച്ചു. പ്രഭാത നടത്തത്തിനിടെ ഇന്ന് രാവിലെ അറക്കുളം സെൻ്റ് ജോസഫ് കോളേജിന് മുന്നിൽ വച്ചായിരുന്നു സംഭവം. കുഴഞ്ഞ് വീഴുന്നത് കണ്ട് കോളേജ് ഗ്രൗണ്ടിൽ ഉണ്ടായിരുന്നവർ ഓടിയെത്തി മൂലമറ്റം ബിഷപ്പ് വയലിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്.
ഭാര്യ റോസമ്മ തിടനാട് പാലക്കീൽ കുടുംബാംഗം.
മക്കൾ: സൂസൻ, ബ്ലസൺ, റോഷൻ, ഫെവിൻ
മരുമക്കൾ: സിജോ കൊച്ചുപൂവത്തുംമൂട്ടിൽ കൂത്താട്ടുകുളം, അനുമോൾ  അടിച്ചലുംമാക്കൽ എലിക്കുളം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos

click me!