തോട്ടവിള ഗവേഷണ കേന്ദ്രം, എക്സൈസ്, കേന്ദ്രീയ വിദ്യാലയം...; സച്ചിത ജോലി വാ​ഗ്ദാനം ചെയ്ത് പറ്റിച്ചവർ നിരവധി

By Web TeamFirst Published Oct 20, 2024, 3:12 AM IST
Highlights

സച്ചിത റൈക്ക് എതിരേ മൂന്ന് പരാതികളില്‍ കൂടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതിന് ഡിവൈഎഫ്ഐ കാസര്‍കോട് മുൻ ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈക്കെതിരെ കൂടുതല്‍ പരാതികള്‍. കര്‍ണാടകയില്‍ അടക്കം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പരാതികളില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്‍റ് മാനേജര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കുമ്പള കിദൂര്‍ സ്വദേശി നിഷ്മിത ഷെട്ടിയാണ് ആദ്യം പരാതി നല്‍കിയത്.

ഇതില്‍ ഡിവൈഎഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും മഞ്ചേശ്വരം ബഡൂരിലെ സ്കൂൾ അധ്യാപികയും ബല്‍ത്തക്കല്ല് സ്വദേശിയുമായി സച്ചിതാ റൈക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സച്ചിത റൈക്ക് എതിരേ മൂന്ന് പരാതികളില്‍ കൂടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മഞ്ചേശ്വം, ബദിയടുക്ക പൊലീസ് സ്റ്റേഷനുകളിലാണ് പുതിയ പരാതികള്‍. കടമ്പാര്‍ മൂഡംബയലില്‍ താമസിക്കുന്ന മോക്ഷിത് ഷെട്ടിയാണ് ഒരു ലക്ഷം രൂപ പറ്റിച്ചുവെന്ന് പരാതി നല്‍കിയിരിക്കുന്നത്.

Latest Videos

കര്‍ണാടക എക്സൈസില്‍ ക്ലര്‍ക്കിന്‍റെ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് പണം തട്ടിയതെന്നും പരാതിയില്‍ പറയുന്നു. ദേലംപാടി സ്വദേശി കുമാരി സുചിത്രയില്‍ നിന്ന് 7,31,500 രൂപ തട്ടിയെടുത്തുവെന്ന കേസിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കാസര്‍കോട്ടെ കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇത്രയും തുക തട്ടിയെടുത്തത്. ജനുവരി എട്ടിനും ജൂണ്‍ 14നും ഇടയിലുള്ള കാലയളവിലാണ് ഇത്രയും തുക നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.

ബാഡൂരിലെ ബി എസ് മലേഷില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമുണ്ട്. കര്‍ണാടക എക്സൈസില്‍ ജോലി വാങ്ങിത്തരാം എന്ന് പറഞ്ഞായിരുന്നു കാശ് വാങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സച്ചിത റൈ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍‍സ് കോടതിയെ കഴിഞ്ഞ ദിവസം സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. സച്ചിതയുടെ തട്ടിപ്പിന് ഇരയായ കൂടുതല്‍ പേര്‍ പൊലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തുന്നുണ്ട്.

കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ചത് ഒരു ലക്ഷം; ചോദിച്ചത് 10 ലക്ഷം, കെണിയൊരുക്കി ഡിപിസിയെ കുരുക്കി, അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!