നാടകീയ സംഭവങ്ങളാണ് തട്ടിക്കൊണ്ട് പോകൽ ശ്രമിത്തിനും അതിന് ശേഷവും അരങ്ങേറിയത്.
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കരുനാഗപ്പള്ളി സ്വദേശി ഷംനാദിനെയാണ് ഇന്നോവയിലെത്തിയ സംഘം തട്ടി കൊണ്ടു പോകാൻ ശ്രമിച്ചത്. യുവാവ് പ്രതിരോധിച്ചതോടെ വാഹനം ഡിവൈഡറിൽ ഇടിച്ചു. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ചില്ല് അടിച്ചു പൊളിച്ചു യുവാവ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു.
ബൈപ്പാസിൽ ഉണ്ടായിരുന്ന പൊലിസ് സംഘം അതുവഴിയെത്തിയത് ശ്രദ്ധയിൽപ്പെട്ട സംഘം വാഹനം ഉപേക്ഷിച്ച് പിന്നാലെ എത്തിയ കാറിൽ രക്ഷപ്പെട്ടു. അഞ്ചുപേർ അടങ്ങിയ സംഘമാണ് ഉണ്ടായിരുന്നത്. ഷംനാദ് ഇപ്പോൾ പൊലിസ് കസ്റ്റഡിയിലാണ്. വാഹനം റെന്റിനു വാങ്ങാൻ എത്തിയതാണെന്നും അതിനെച്ചൊല്ലിയുള്ള തർക്കമാണെന്നുമാണ് ഷംനാദ് പറഞ്ഞത്.
undefined
കാറിൽ കയറി പണം കൈക്കലാക്കിയ ശേഷം വാഹനം നൽകില്ലെന്ന് ഇവർ പറഞ്ഞതോടെ തർക്കമായെന്നും തുടർന്ന് കയ്യാങ്കളി ആയതോടെ നിയന്ത്രണം വിട്ട വാഹനം റോഡിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു എന്നുമാണ് ഷംനാദ് പൊലീസിനോട് പറഞ്ഞത്. എന്നാൽ ഈ മൊഴി പോലിസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. മറ്റു സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം