ഫുൾ ലോഡ് സിമന്റുമായി വരുന്നതിനിടെ ലോറിയുടെ ക്ലച്ചിന് തകരാർ; ടൗണിൽ അഞ്ച് മണിക്കൂർ ഗതാഗതക്കുരുക്ക്

Published : Apr 10, 2025, 04:01 PM IST
ഫുൾ ലോഡ് സിമന്റുമായി വരുന്നതിനിടെ ലോറിയുടെ ക്ലച്ചിന് തകരാർ; ടൗണിൽ അഞ്ച് മണിക്കൂർ ഗതാഗതക്കുരുക്ക്

Synopsis

സാങ്കേതിക വിദഗ്ദർ എത്തി ലോറിയുടെ തകരാർ പരിഹരിച്ച് റോഡിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

പാലക്കാട്: സിമൻറ് കയറ്റി വന്ന ലോറി ടൗണിൽ കുടുങ്ങിയതിനെ തുടർന്ന് മണിക്കൂറുകളോളം റോഡിൽ ഗതാഗതക്കുരുക്കുണ്ടായി. പാലക്കാട് വാണിയംകുളത്താണ് സംഭവം. പ്രദേശത്ത് അഞ്ച് മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. ലോറി റോഡിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

മധുക്കരയിൽ നിന്നും  തൃശൂർ കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് വാണിയംകുളം ടൗണിൽ കുടുങ്ങിയത്. നിറയെ സിമന്റുമായി എത്തിയ ലോറി രാവിലെ ഏഴ് മണിയോടെ വാണിയംകുളത്ത് എത്തിയപ്പോൾ സാങ്കേതിക തകരാർ സംഭവിച്ച് റോഡിൽ തന്നെ കുടുങ്ങുകയായിരുന്നു. എന്ത് ചെയ്തിട്ടും ലോറി റോഡിൽ നിന്ന് മാറ്റാൻ കഴിയാതെ വന്നപ്പോൾ സാങ്കേതിക വിദഗ്ദരുടെ സഹായം തേടി. വിവരം അറിയിച്ചതനുസരിച്ച് പാലക്കാട് യാക്കരയിലെ മഹേന്ദ്ര ഷോറൂമിൽ നിന്നും ഉള്ള  ജീവനക്കാർ എത്തി പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. വാഹനത്തിന്റെ ക്ലച്ചിനുണ്ടായ തകരാറാണ് വഴിയിൽ കുടുങ്ങാൻ കാരണമെന്ന് സാങ്കേതിക വിദഗ്ധർ പറഞ്ഞു. ഇത് പരിഹരിക്കാനുള്ള ശ്രമം തുടരുന്നു.

Read also:  വടകരയിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം; 15 ഓളം പേർക്ക് പരിക്കേറ്റു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാലക്കാട് നിലനിർത്താൻ ഷാഫി പറമ്പിൽ നേരിട്ടിറങ്ങുമോ? രമ്യ ഹരിദാസ്, സന്ദീപ് വാര്യർ, എ തങ്കപ്പൻ; കോൺഗ്രസ് സാധ്യത പട്ടിക ഇങ്ങനെ
മൂന്ന് നില കെട്ടിടവും പിക്കപ്പ് വാനും ഉള്‍പ്പെടെ കത്തിനശിച്ചു; തീപിടിത്തത്തിന് കാരണം പടക്കം പൊട്ടിച്ചതെന്ന് സംശയം