മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; ശക്തമായ തിരയിൽപെട്ട് അപകടം; തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു

By Web Team  |  First Published Jul 20, 2024, 2:42 PM IST

പൂന്തുറ സ്വദേശി ജിജു ദേവസ്യയുടെ ഉടമസ്ഥതയിലുള്ള വള്ളത്തിലെ തൊഴിലാളികളായ പത്രോസ്, ഇർഷാദ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. 


തിരുവനന്തപുരം: മുതലപ്പൊഴിയിൽ ശക്തമായ തിരയിൽപ്പെട്ട്   മത്സ്യബന്ധന വള്ളം മറിഞ്ഞു.  കടലിലേക്ക് വീണ  രണ്ട് മത്സ്യ തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. ഇന്ന് 9.30 ഓടെയാണ് അപകടമുണ്ടായത്. പൂന്തുറ സ്വദേശി ജിജു ദേവസ്യയുടെ ഉടമസ്ഥതയിലുള്ള വള്ളത്തിലെ തൊഴിലാളികളായ പത്രോസ്, ഇർഷാദ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോ​ഗ്യത്തിൽ പ്രതിസന്ധിയില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. 

Latest Videos

click me!