അഞ്ചര ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
ഹരിപ്പാട്: വെളളം കയറി വളർത്തു മത്സ്യങ്ങൾ ഒഴുകിപ്പോയതോടെ കർഷകന് ലക്ഷങ്ങളുടെ നഷ്ടം. മുതുകുളം വടക്ക് ഭവാനിയിൽ കെ ജി രാംമോഹനാണ് അഞ്ചര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായത്. 40 സെന്‍റോളം വരുന്ന അടുത്തടുത്ത രണ്ടു കുളങ്ങളിലായി കരിമീൻ, കരട്ടി, തിലോപ്യ എന്നിവയാണ് വളർത്തിയത്.
വിൽപനയ്ക്ക് വളർച്ചയെത്തിയ ഏകദേശം 500 കിലോ കരിമീൻ, 900 കിലോ കരട്ടി, 250 കിലോ തിലോപ്യയുമാണ് കുളങ്ങളിലുണ്ടായിരുന്നത്. കുളത്തിന് മീതെ ഒന്നരയടിയിലേറെ ജലനിരപ്പുയർന്നു. മത്സ്യം ഒഴുകിപ്പോകാതിരിക്കാനായി മീതെ വലയിട്ടിരുന്നതാണ്. വല വശങ്ങളിലേക്ക് വലിച്ചു കെട്ടിയിരുന്ന തൂണുകൾ, കാറ്റും മഴയുമുണ്ടായതോടെ നിലം പൊത്തി. ഇതോടെ മുഴുവൻ മീനും ഒലിച്ചു പോകുകയായിരുന്നു.
30 വർഷമായി മത്സ്യക്കൃഷി ചെയ്യുകയാണ് രാംമോഹൻ. ഇത്രയും കാലത്തിനിടെ രണ്ടാം തവണയാണ് ഇങ്ങനെയുണ്ടാകുന്നത്. ഫിഷറീസ് വകുപ്പാണ് കരിമീൻ, കരട്ടിക്കുഞ്ഞുങ്ങളെ നൽകിയത്. തിലോപ്യ കുഞ്ഞുങ്ങളെ സ്വന്തമായി ഉത്പാദിപ്പിച്ചെടുക്കുകയായിരുന്നു. ഫിഷറീസ് വകുപ്പ് ഉദ്യാഗസ്ഥർ സ്ഥലത്തെത്തി നഷ്ടം വിലയിരുത്തി.
പശുവിനെ വിറ്റ് കലോത്സവത്തിനെത്തി; കൃഷ്ണപ്രിയക്ക് പകരം പശുവിനെ നൽകി മൃഗസംരക്ഷണ വകുപ്പ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം