ലേലം ചെയ്ത മീനിൽ നിന്ന് 'വാരൽ'; പരാതിയിലും തീരാത്ത 'ബാധ' ഒഴിപ്പിക്കാൻ ഒരുങ്ങി തൊഴിലാളികൾ

By Web Team  |  First Published Jun 12, 2023, 8:17 AM IST

ലേലത്തിന് ശേഷം മത്സ്യത്തിൽ കയ്യിട്ടുവാരുന്ന ഇടനിലക്കാർ


കാസര്‍കോട്: മടക്കര തുറമുഖത്ത് ലേലം ചെയ്ത മീനില്‍ നിന്നും ഇടനിലക്കാര്‍ കയ്യിട്ട് വാരുന്നതായി പരാതി. നിരവധി തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതില്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധ സമരം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണിപ്പോള്‍. ഇടനിലക്കാര്‍ കയ്യിട്ട് വാരുന്ന കാഴ്ചകൾ  ചെറുവത്തൂര്‍ മടക്കര തുറമുഖത്ത് ചെന്നാൽ ഇപ്പോൾ സ്ഥിരമായി കാണാം.

ബോട്ടുകളില്‍ നിന്നും വള്ളങ്ങളില്‍ നിന്നും കമ്മീഷന്‍ വാങ്ങുന്നതിന് പുറമേയാണ് ഇടനിലക്കാർ ഇങ്ങനെ മീനെടുക്കുന്നത്. നിരവധി തവണ പ്രതിഷേധിച്ചെങ്കിലും ഇടനിലക്കാര്‍ കൈയിട്ട് വാരല്‍ അവസാനിപ്പിക്കുന്നില്ലെന്നാണ് പരാതി. ഗുണ്ടായിസമാണിതെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. കഴിഞ്ഞ വര്‍ഷവും കൈയിട്ട് വാരല്‍ സംബന്ധിച്ച് പ്രശ്നമുണ്ടായിരുന്നു. തൊഴിലാളികള്‍ പ്രതിഷേധിച്ചതോടെ ഇത് നിര്‍ത്തി.

Latest Videos

മാസങ്ങള്‍ക്ക് ശേഷം വീണ്ടും തുടങ്ങി. മത്സ്യബന്ധന വകുപ്പില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. കൈയിട്ട് വാരല്‍ വീണ്ടും തുടങ്ങിയ സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.

Read more:  ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞു, അടിയിൽ പെട്ട് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 11-06-2023 വൈകുന്നേരം 5.30 മുതൽ 12-06-2023 രാത്രി 11.30 വരെ 3.0 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 50 cm നും 80 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.
 

click me!